2007-09-16

വീണ്ടും കീബോര്ഡ്

ഇപ്പോഴുള്ള കീബോര്‍ഡുകളേക്കാള്‍ നല്ലത്‌ സാധ്യമല്ലേ എന്ന ചിന്തയില്‍ നിന്നാണ് ഈ മലയാളം കീബോര്‍ഡ് ഡിസൈന്‍. ഇതില്‍ മൂന്നു കാര്യങ്ങള്‍ കൂട്ടിയോജിപ്പിച്ചിരിക്കുന്നു:

1. മൊഴി സ്കീം: കാപ്സ് ലോക്കും ആള്‍ട്ട് കീയും ഉപയോഗിക്കാതെ, മൊഴി സ്ക്കീമില്‍ എഴുതുന്നു. അതിന് 2 കീബോര്‍ഡ് പ്ലെയിനുകള്‍ ഉപയോഗിച്ചിരിക്കുന്നു.

2. അബുഗിഡ കീബോര്‍ഡ്: കാപ്സ് ലോക്ക് ഇടുന്നു, ആള്‍ട്ട് കീ ഉപയോഗിക്കുന്നില്ല. കൂട്ടക്ഷരങ്ങള് ടൈപ്പ് ചെയ്യുമ്പോള് 40% അടുത്ത് കീപ്രെസ്സ് കുറവുമതി എന്നതാണ് പിച്ച് ലൈന്. കാരണം രണ്ട് വ്യഞ്ജനങ്ങളുള്ള ഒരു കൂട്ടക്ഷരമെഴുതാന്‍ 2 കീപ്രെസ്സ് മതി; മൊത്തം രണ്ടു കീബോര്‍ഡ് പ്ലെയിനും മതി. ഇത്‌ മനസ്സിലാക്കാന്‍‍ ബുദ്ധിമുട്ടാണെന്ന്‌ തോന്നുന്നെങ്കില്‍ ഇതിനുപകരം താഴെ കൊടുത്തിരിക്കുന്ന ആല്‍ഫബെറ്റിക് കീബോര്‍ഡ് പരിഗണിക്കാവുന്നതാണ്.

കാപ്സ് ലോക്കിട്ട്, ഷിഫ്റ്റില്ലാതെ:

1
2
3
4
5
6
7
8
9
0
-

ബാക്ക്സ്പേസ്

ടാബ്

കാപ്സ്'


എന്റര്‍
ഷിഫ്റ്റ്

,
.
ഷിഫ്റ്റ്കാപ്സ് ലോക്കിട്ട്, ഷിഫ്റ്റ് ഞെക്കിക്കൊണ്ട്:

!
ക്‌/ഗ്‌
ബ്/പ്‌
യ്‌
ല്/ത്
ഷ്/ശ്
സ്
ഴ്
(
)
dump

ബാക്ക്സ്പേസ്

ടാബ്
കാപ്സ്
ണ്‍‌
ന്‍‌
ര്‍‌‌
ല്‍‌
ള്‍‌
്ന/്ഞ
്മ
്യ
"


എന്റര്‍
ഷിഫ്റ്റ്


്ര ്ല
്വ
്സ
ഡബിള്‍
ചന്ദ്രക്കല അം
വിസര്‍ഗം
ന്റ
?ഷിഫ്റ്റ്അബുഗിഡ കീബോര്‍ഡ് ഉദാഹരണങ്ങള്‍

 1. സ്ത്രീ = സ് + ത + ്ര + ഈ
 2. സദ്‌വാരം = സ + ദ + ചന്ദ്രക്കല + വ + ആ + ര + അം
 3. സദ്വാരം = സ + ദ + ്വ + ആ + ര + അം
 4. വാക്കു് = വ + ആ + ക + ഡബിള്‍ + ചന്ദ്രക്കല
 5. വാക്ക് = വ + ആ + ക + ഡബിള്‍ + ചന്ദ്രക്കല + dump
 6. നന്മ = ന + ന + ്മ
 7. പോം‌പേ = പ + ഓ + അം + dump + പ + ഏ
 8. പമ്പ = പ + അം + പ
 9. അര്‍ത്ഥം = അ + ര്‍ + ഥ + ഡബിള്‍ + അം
 10. വ‌ആള്‍ = വ + ആ + dump + ള + ചന്ദ്രക്കല
 11. ശ് + ച = ശ്ച
 12. ജ + ്ഞ = ജ്ഞ
 13. ത് + ഭ = ത്ഭ
 14. പ് + ത = പ്ത
 15. 1-ാം = 1 + - + - + ആ + അം
 16. ൧ = 1 + -
 17. പ്രശ്ലേഷം = - + അ
 18. 3-നു് = 3 + - ന + ചന്ദ്രക്കല + -
 19. ക്‍ (ചില്ല്) = ക് + -

അബുഗിഡ കീബോര്‍ഡ് പ്രത്യേകതകള്‍

 1. രണ്ട് വ്യഞ്ജനങ്ങള്‍ ചേരുന്ന, മലയാളത്തിലുള്ള ഏത്‌ കൂട്ടക്ഷരവുമുണ്ടാക്കാന്‍ രണ്ട് കീ മാത്രം മതി.
 2. അക്ഷരങ്ങള്‍ ഏതാണ്ട് സ്വാഭാവിക ക്രമത്തില്‍ അടുക്കിയിരിക്കുന്നതിനാല്‍ ക്ലിക്ക്‌ ചെയ്തെടുക്കാനും പഠിക്കാനും എളുപ്പം.
 3. ചന്ദ്രക്കല, ഡബിള്‍, അനുസ്വാരം, ഡമ്പ് എന്നീ ഇന്റലിജന്റ് കീ‍കള്‍
  1. ചന്ദ്രക്കല കീ മുന്നിലുള്ള അക്ഷരത്തിനനുസരിച്ച്‌ ചന്ദ്രക്കലയോടൊപ്പം ഉകാരം ചേര്‍ക്കുകയോ ചേര്‍ക്കാതിരിക്കുകയോ ചെയ്യും
  2. ഡബിള്‍ മുന്നിലുള്ള അക്ഷരത്തെ ഡബിളാക്കുന്നു. ‘ത’ ആണെങ്കില്‍ ‘ത്ത’ ആക്കുന്നു
  3. അനുസ്വാരം ഇനി വരുന്ന വര്‍ഗ്ഗാക്ഷരത്തിന് ഒരു ആ വര്‍ഗ്ഗത്തിലെ അനുനാസികം ചേരുന്ന കൂട്ടക്ഷരമുണ്ടെങ്കില്‍ അത്‌ ഉണ്ടാക്കുന്നു
  4. ക്/ഗ് എന്ന രീതിയിലൂള്ള കീ-കളുടെ അര്‍ഥം ക്‌ വച്ചുള്ള കൂട്ടക്ഷരമുണ്ടെങ്കില്‍ അതുണ്ടാക്കും, അല്ലെങ്കില്‍ ഗ്‌ വച്ചുള്ള കൂട്ടക്ഷരമുണ്ടാക്കും. പ്രയോരിറ്റി ക്‌ വച്ചു് കൂട്ടക്ഷരമുണ്ടാക്കുന്നതിന്.
  5. ഡമ്പ് മുകളില്‍ കൊടുത്തിരിക്കുന്ന സൂ‍ത്രപ്പണികള്‍ ഇല്ലാതാക്കുന്നു.
 4. അക്കങ്ങള്‍, സാധരണ ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അതടിക്കാന്‍ ഈ കീബോര്‍ഡ് ഡിസേബിള്‍ ചെയ്യേണ്ടതില്ല.

ആല്ഫബെറ്റിക് കീബോര്‍ഡ്

അബുഗിഡ കീബോര്‍ഡിനേക്കാള്‍ 20% കൂടൂതല്‍ കീപ്രെസ്സ് വേണ്ടി വരും ഇനി പറയാന്‍ പോകുന്ന ആല്ഫബെറ്റിക് കീബോര്‍ഡിന്. എന്നാല്‍ അബുഗിഡയേക്കാള്‍ മനസ്സിലാക്കാന്‍ എളുപ്പമാവും.

കാപ്സ് ലോക്കിട്ട്, ഷിഫ്റ്റില്ലാതെ:

1
2
3
4
5
6
7
8
9
0
-
ഗ്
ബാക്ക്സ്പേസ്

ടാബ്
ക്
ച്
ട്‌
ത്
പ്
ജ്
ഡ്


കാപ്സ്

ദ്
ബ്
ങ്
ഞ്
ണ്
ന്
മ്
യ്‌
ര്
ല്
'


എന്റര്‍
ഷിഫ്റ്റ്വ് ശ്
ഷ്
സ്
ഹ്
ള്
ഴ്
,
.
റ്ഷിഫ്റ്റ്കാപ്സ് ലോക്കിട്ട്, ഷിഫ്റ്റ് ഞെക്കിക്കൊണ്ട്:

!
ഞ്ഞ്
ന്റ്
പ്ര്
യ്ക്ക്
റ്റ്
ല്ല്
ള്ള്
(
)
zws
ഘ്
ബാക്ക്സ്പേസ്

ടാബ്
ഛ്
ഠ്
ഥ്
ഫ്
ഝ്
ഢ്


കാപ്സ്


ധ്
ഭ്
ണ്‍‌
ന്‍‌
ര്‍‌‌
ല്‍‌
ള്‍‌
അം
വിസര്‍ഗം
ചന്ദ്രക്കല
"


എന്റര്‍
ഷിഫ്റ്റ്


ക്ക്
ങ്ങ്
ച്ച്
ട്ട്
ണ്ട്
ത്ത്
ന്ന്
പ്പ്
zwc
?ഷിഫ്റ്റ്

3. ക്ലസ്റ്റര്‍ കളക്ഷന്‍: ആള്‍ട്ട് കീ ഉപയോഗിച്ചുള്ള 4 കീബോര്‍ഡ് പ്ലെയിനുകളില്‍ കൂട്ടക്ഷരങ്ങളും സ്വരചിഹ്നങ്ങളും ചേര്‍ന്ന സാധാരണ കാണുന്ന ക്ലസ്റ്ററുകള്‍ ആകാരാദിക്രമത്തില്‍‍ കൊടുത്തിരിക്കുന്നു;

കാപ്സ് ലോക്കും ആള്‍ട്ട് കീയും:
ക്ക
ക്കാ
ക്കി
ക്കു
ക്കും
ക്കെ
ക്ക്
ക്ഷ
ങ്കി
ങ്ങ
ങ്ങി
ച്ച
ച്ചി
ബാക്ക്സ്പേസ്

ടാബ്


ച്ചു
ച്ച്
ട്ട
ട്ടി
ട്ടു
ട്ട്
ണ്ടാ
ണ്ടി
ണ്ടു
ണ്ട്
ത്ത
ത്താ
ത്തി


കാപ്സ്

ത്തു
ത്തെ
ത്ത്
ത്ര
ന്ന
ന്നാ
ന്നി
ന്നു
ന്നും
ന്നെ
ന്ന്‍


എന്റര്‍
ഷിഫ്റ്റ്ന്റെ
പ്പ
പ്പി
പ്പെ
പ്പോ
പ്ര
ല്ല
ല്ലാ
ള്ള
റ്റിഷിഫ്റ്റ്കാപ്സ് ലോക്കും ആള്‍ട്ട് കീയും ഷിഫ്റ്റും:
ക്കാം
ക്കൂ
ക്കേ
ക്കൊ
ക്ഷി
ങ്ക
ങ്ങു
ച്ചാ
ഞ്ഞ
ഞ്ഞി
ഞ്ഞു
ട്ടാ
ട്ടും
ബാക്ക്സ്പേസ്

ടാബ്


ട്ടെ
ണ്ട
ണ്ടെ
ത്തേ
ത്തോ
ത്യ
ന്ത
ന്തി
ന്ദ്ര
ന്മാ
പ്പാ
പ്പു
പ്പ്


കാപ്സ്

പ്രാ
ബ്ലോ
മ്പ
മ്പോ
മ്മ
യ്ക്ക
യ്ക്ക്
യ്യു
ര്യ
ല്ലാം
ല്ലെ


എന്റര്‍
ഷിഫ്റ്റ്ല്ലേ
ല്ലോ
സ്ഥാ
സ്റ്റ്
സ്വ
സ്റ്റി
ള്ളി
റ്റ
റ്റു
റ്റ്ഷിഫ്റ്റ്ആള്‍ട്ട് കീ:
ക്കം
ക്കോ
ക്തി
ക്രി
ഗ്ര
ങ്ങാ
ഞ്ഞാ
ഞ്ഞ്
ട്ടം
ണ്ണ
ണ്ണി
ത്തും
ത്രം
ബാക്ക്സ്പേസ്

ടാബ്


ത്രി ദ്ദേ
ദ്ധ
ദ്ധി
ദ്യ
ന്താ
ന്തു
ന്ത്യ
ന്ത്ര
ന്ത്രി
ന്ദ
ന്നേ
ന്നോ


കാപ്സ്

ന്റ് മ്പി
മ്മാ
മ്മി
യ്ക്കും
യ്യാ
ല്ലി
ല്ലു
വ്യ
ശ്ര
ശ്രീ


എന്റര്‍
ഷിഫ്റ്റ്ഷ്ട
ഷ്യ
സ്ത
സ്ത്ര
സ്ത്രീ
സ്ഥ
സ്റ്റ
സ്റ്റി
സ്വാ
റ്റാഷിഫ്റ്റ്ആള്‍ട്ട് കീയും ഷിഫ്റ്റും:

ക്ത
ക്ര
ക്ഷേ
ഗ്രാ
ങ്ങോ
ങ്ങ്
ച്ചും
ച്ചെ
ഞ്ചി
ഞ്ഞെ
ട്ടോ
ണ്ടു്
ണ്ടോ
ബാക്ക്സ്പേസ്

ടാബ്


ണ്ണു
ത്യാ
ദ്യാ
ധ്യ
ന്തോ
ന്ദി
ന്ധ
ന്ധി
ന്നൊ
ന്യ
പ്പം
പ്പും
പ്പൊ


കാപ്സ്

പ്രി
മ്പു
യ്ക്കാ
യ്യ
ര്യം
വ്യാ
ശ്യ
ശ്വ
ശ്വാഷ്ടി
ഷ്ട്രീ


എന്റര്‍
ഷിഫ്റ്റ്സ്തു
സ്ത്രം
സ്ഥി
സ്നേ
സ്സ്
സ്റ്റാ
സ്റ്റു
ള്ളു
ള്ളൂ
ഴ്ചഷിഫ്റ്റ്ഇവയെ ഇനിയും എളുപ്പമാക്കാനോ, വേഗത്തിലാക്കാനോ എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ പറഞ്ഞുതരാമോ?

10 comments:

 1. എബി ജോന്‍ വന്‍നിലം
  അഭിപ്രായപ്പെടുന്നു : ഒറ്റനോട്ടത്തില്‍ സിബുവിന്റെ കീബോര്ഡ് എളുപ്പവും സ്വീകാര്യവുമാണു്.മധ്യമങ്ങളുടെ ഉപചിഹ്നങ്ങള്‍ക്കു് പ്രത്യേകം കീ ആവശ്യമായിരുന്നു. രണ്ട് വ്യഞ്ജനങ്ങള്‍ ചേരുന്ന, മലയാളത്തിലുള്ള ഏതു് കൂട്ടക്ഷരവുമുണ്ടാക്കാന്‍ രണ്ടു് കീ മാത്രം മതിയെന്നതു് ഭാഷയ്ക്കു് വിപ്ലവകരമായ നേട്ടമാണു്.

  ReplyDelete
 2. ചേട്ടാ "ആ" കണ്ടില്ല.

  ReplyDelete
 3. ആ-യും ഇല്ല, asdf ലൈനില്‍ ഒരു കട്ടകൂടുതലുമുണ്ട്... ആകെ പണിയായി എന്ന്‌ പറഞ്ഞാല്‍ മതിയല്ലോ :( മൊത്തം 3 കീ ഇനിയും കുറയ്ക്കണം. എന്റമ്മേ.

  ReplyDelete
 4. ഹാവൂ.. ഒരുമാതിരി അഡ്ജസ്റ്റ് ചെയ്തൂ :)

  ReplyDelete
 5. തെറ്റുകള്‍ ചൂണ്ടിക്കാണിച്ച അനോനിക്കും സന്തോഷിനും (പ്രൈവറ്റായി) ഏറേ നന്ദിയുണ്ട്.

  എബീ, വിവിധ കീബോര്‍ഡ് ലേയൌട്ടുകള്‍ ഒന്ന്‌ ടെസ്റ്റ് ചെയ്യണമെന്ന്‌ ആഗ്രഹമുണ്ട്. കുറച്ച്‌ പ്രോഗ്രാമുകൊണ്ടുതന്നെ കാര്യം നടക്കേണ്ടതാണ്. ഓരോ കീബോര്‍ഡിലും എത്ര കീ വീതം എടുക്കും കുറച്ച്‌ സാമ്പിള്‍ ടെക്സ്റ്റുകള്‍ എഴുതാന്‍ എന്ന്‌ കണ്ടുപിടിക്കണം. ഫലം വഴിയേ അറിയിക്കാം.

  ഇപ്പോള്‍ പ്രചാരത്തിലുള്ള ലേയൌട്ടുകള്‍ ഏതൊക്കെയാണ്? രചനയുടെ മിന്‍സ്ക്രിപ്റ്റും ഇന്‍സ്ക്രിപ്റ്റുമാണ് എനിക്കറിയാവുന്നവ. രചനയുടെ ഒരു മോഡിഫൈഡ് വെര്‍ഷനേ എന്റെ കയ്യിലുള്ളൂ. ഒറിജിനല്‍ മിന്‍സ്ക്രിപ്റ്റ് ലേയൌട്ട് കിട്ടാനെന്തുവഴി?

  ReplyDelete
 6. സൂപ്പര്‍സോഫ്റ്റിന്റെ ഇന്‍സ്ക്രിപ്റ്റുണ്ട്.

  ആള്‍ട്ട് കീ കൂടി ഉപയോഗിക്കുന്നു.

  ഷ് ച = ശ്ച ! (കഷ്ടം)

  താങ്കളുടെ മൊഴി തന്നെ ഭേദം.

  ആ അനോണിയും ഞാന്‍ തന്നെ.

  ReplyDelete
 7. റാല്‍മിനോഫ് ആ കണ്‍ഫ്യൂഷന്‍ ഞാന്‍ ക്ലാരിഫൈ ചെയ്തിട്ടുണ്ട്. ഇതൊക്കെ ഡെഫനിഷന്റെ പ്രശ്നം മാത്രമല്ലേ :) മര്യാദയ്ക്ക് ഡെഫനിഷനെഴുതിയാല്‍ ആള്‍ക്കാര്‍ക്ക്‌ മനസ്സിലാവാന്‍ ഒരു ബുദ്ധിമുട്ടുമില്ല.

  ReplyDelete
 8. കാശ് എന്നു് എങ്ങനെ എഴുതാം ?
  കാഷ് എന്നു് എങ്ങനെ എഴുതാം ?
  ഷ ചന്ദ്രക്കല ഡമ്പ് ച എന്നെഴുതിയാല്‍ എന്തു് കിട്ടും ?

  താങ്കള്‍ക്കു് എന്നാലും ഇന്‍സ്ക്രിപ്റ്റിനോടു് എന്താ ഇത്ര അലര്‍ജി ? എന്റെ കീബോഡ് കണ്ടിരുന്നോ ? കൂട്ടക്ഷരങ്ങളൊക്കെ ഒറ്റ കീപ്രസ് !

  ReplyDelete
 9. കാശ് = ക + ആ + ശ + ചന്ദ്രക്കല
  കാശ് = ക + ആ + ഷ് + ചന്ദ്രക്കല

  ഷ + ചന്ദ്രക്കല + ഡമ്പ് + ച = ഷ്ച

  എന്റെ കീ ബോര്‍ഡില്‍ ആള്‍ട്ട് കീകളൊക്കെ വെറുതെ വെയിലുകൊണ്ട് കെടുക്കുകയല്ലേ. ഞാനതിലെല്ലാം റാല്‍മിനോഫിന്റേതിനേക്കാള്‍ കൂട്ടക്ഷരങ്ങള്‍ കൊണ്ട് നിറയ്ക്കും.. സ്പേസ് വെറുതെ കിടക്കുന്നതില്‍ എപ്പോഴായാലും എന്തെങ്കിലും ഒക്കെ ചെയ്യാമല്ലോ..

  ReplyDelete