2007-07-14

നമുക്കും വേണ്ടേ ഡിംസം

റെസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പാനുള്ള ഒരു ചൈനീസ് രീതിയാണ് ഡിംസം (‘ഹൃദയസ്പര്ശി’ എന്നാണത്രേ വാക്കിന്റെ അര്ഥം). അത് മലയാളിറെസ്റ്റോറന്റുകള്ക്കും അനുകരിക്കാവുന്ന ഒരു രീതിയാണെന്നാണ് താഴെ പറഞ്ഞുവരുന്നത്.

 • ചെറിയവിലയ്ക്ക് ചെറിയ അളവ് ഭക്ഷണം തരുന്നു. ഉദാഹണത്തിന് ഒരു കഷണം കപ്പ പുഴുങ്ങിയതിന്, കോപ്പയിലെ കഞ്ഞി എന്നിവയ്ക്ക് 2 രൂപ, സിംഗിള്‍ ഓമ്പ്ലേറ്റ് 5 രൂപ, എന്നുവയ്ക്കൂ. അതുകൊണ്ട് കസ്റ്റമര്ക്ക് പല വിഭവങ്ങളും രുചിച്ചുനോക്കാന് സാധിക്കുന്നു.
 • ഭക്ഷണം ചെറിയ ചെറിയ പാത്രങ്ങളിലാക്കി, ഒരു കാര്ട്ടില് വച്ച് ഉന്തിക്കൊണ്ട് നടക്കുകയാണ് വെയ്റ്റര്മാര് ചെയ്യൂന്നത്. ഓരോന്നും നോക്കിക്കണ്ട് അല്പം സാമ്പിളും നോക്കി ഇഷ്ടമാണെങ്കില് എടുത്താല് മതി.
 • ബുഫേ റെസ്റ്റോറന്റിലെ പോലെ അവിടേയ്ക്ക് പോയി എടുക്കേണ്ട. എല്ലാം കുഞ്ഞുകുഞ്ഞു പാത്രങ്ങളിലാക്കി ടേബിളിലേയ്ക്ക് വരുന്ന അനുഭവം.
 • മൂക്കുമുട്ടേ കഴിക്കാന് താത്പര്യമില്ലാത്ത സാധാരണക്കാരന് ബുഫേയുടെ ഒരു എക്സ്പീരിയന്സ് അതിനേക്കാള് കുറഞ്ഞതുകയ്ക്ക്; അതും സീറ്റില് നിന്നെണീറ്റ് പോകാതെ, എല്ലാം ഒരു പാത്രത്തിലിട്ട് അവിയല് പരുവമാക്കാതെ.
 • അല്പം എന്തെങ്കിലും കഴിക്കുന്നവനും ഇവിടെ വന്ന് കുറഞ്ഞവിലയ്ക്ക് കുഞ്ഞു പ്ലേറ്റ് ബിരിയാണി 5 രൂപയ്ക്ക് കഴിച്ചുപോകാം.
 • സാധാരണ റെസ്റ്റോറന്റിലേതില് നിന്നുംവ്യത്യസ്തമായി ഭക്ഷണം ഓഡര്ചെയ്ത് കാത്തിരിക്കേണ്ട. വന്നിരിക്കുമ്പോള് തന്നെ, അടുത്തുകൂടെ പോകുന്ന കാര്ട്ട് നിറുത്തി അതിലുള്ളത് കഴിച്ച് തുടങ്ങാം.
 • റെസ്റ്റോറന്റ് നടത്തുന്നയാള്‍ക്ക്‌ ഒരു ബുഫേ റെസ്റ്റോറന്റിനേക്കാള്‍ കാര്‍ട്ടു് ഉന്തുന്ന വെയ്റ്റര്‍മാരെ ജോലിക്കെടുക്കേണ്ടിവരും; കുഞ്ഞുപ്ലേറ്റുകളനവധി കഴുകാനും ആളുവേണം. ജോലിക്ക് ആളെക്കിട്ടാന്‍ താരതമ്യേന വലിയ തുകമുടക്കില്ലാ‍ത്ത നാട്ടില്‍ കോസ്റ്റ് വളരെ കൂടില്ല.
 • എന്നാല്‍ അടുക്കളയില്‍ ഒരു ബുഫേ റെസ്റ്റോറന്റിലെ പണിയേ ഉള്ളൂ. സ്റ്റാന്റേഡ് ഐറ്റംസ് എല്ലാം മുന്‍‌കൂട്ടി ഉണ്ടാക്കി വയ്ക്കാം.
 • സാധാരണ ഡിംസമില്‍ ഒരു മണിക്കൂര്‍ കൊണ്ടൊക്കെയേ എല്ലാ ഐറ്റംസും പ്രത്യക്ഷപ്പെടുകയുള്ളൂ. അപ്പോള്‍ ഭക്ഷണം കഴിക്കുമ്പോളുള്ള പരിണാമഗുപ്തി ബുഫേയിലെ പോലെ നഷ്ടപ്പെടുകയില്ല. ചപ്പാത്തിയും ബീഫ് ഫ്രൈയും കഴിച്ചിരിക്കുമ്പോഴാകും ബിരിയാണി കാര്‍ട്ട് ആവഴിക്ക്‌ പോകുന്ന കാണുക. അഞ്ചുരൂപയല്ലേ ഉള്ളൂ; രണ്ടുസ്പൂണ്‍ ബിരിയാണികൂടി കഴിക്കാതെ പോകുന്നതെങ്ങനെ എന്നാലോചിക്കും.

10 comments:

 1. സംഗതി കൊള്ളാലോ!!

  രുചി ഇഷ്ടായില്ലെങ്കില്‍ ‘കാശുകൊടുത്ത് വാങിയതല്ലേ’ എന്നോര്‍ത്ത് കഷ്ടപ്പെട്ട് ഫിനിഷ് ചെയ്യേണ്ടിയും വരില്ല. നല്ല പരിപാടി.

  പ്രിയനേ...സുഖങ്ങള്‍ തന്നെ??

  ReplyDelete
 2. കോഴിക്കാലൊഴികെ (അതെ, കോഴിയുടെ പാദം) ഇവിടെക്കിട്ടുന്ന പലതും കഴിക്കാന്‍ നല്ല രുചിയാണ്:)

  ‘ഡിം സം’ എന്നല്ലേ അവരു പറയുന്നത്?

  ReplyDelete
 3. അപ്പോള്‍ എല്ലാ വിഭവങ്ങളും ടേസ്റ്റു ചെയ്തു നോക്കുമ്പോഴേയ്ക്കും വയറങ്ങു നിറഞ്ഞുപോയാലോ? :)

  ReplyDelete
 4. സിബു, എല്ലാ റസ്റ്റാറണ്ടിലും ഡിംസം രീതിയുണ്ടോ, അതോ അവിടെയുള്ള ചൈനീസ്‌ ഹോട്ടലുകളില്‍ മാത്രമാണോ?.

  ഏതായാലും അനുകരിക്കാന്‍ കൊള്ളാവുന്ന ഒരു രീതി തന്നെയാണ്‌.

  ReplyDelete
 5. സംഗതി കൊള്ളാം. ഒരു ഫാമിലിയില്‍ ഒരാളെ ടേസ്റ്ററായി നിയമിച്ചാല്‍ കാര്യം കുശാല്‍. എന്നെയൊക്കെ നിയമിച്ചാല്‍ .. ഹോ.. ഒരു നേരം പട്ടിണി കിടക്കാന്‍ ഹോട്ടലില്‍ പോയെന്ന് മറ്റുള്ള മെംബേഴ്സിനു ധൈര്യമായി പറയാം. :)
  ഇന്ത്യയിലെ 3 സ്റ്റാര്‍ ഹോട്ടലുകളില്‍ പരീക്ഷിക്കാവുന്നതാണിത്. രുചിച്ചുനോക്കി ഭക്ഷണം വാങ്ങുന്ന രീതി ഈയടുത്ത കാലത്തായി ചെറിയ നഗരങ്ങളിലും കണ്ടുതുടങ്ങിയിട്ടുണ്ട്.

  ReplyDelete
 6. നല്ല രീതി. എനിക്ക് ഹോട്ടലില്‍ കയറിയാല്‍ എല്ലാ വിഭവങ്ങളും രുചിച്ചു നോക്കാന്‍ ഇഷ്ടമാണ്. എന്നെപോലെയുള്ളവര്‍ക്ക് ഈ പരിപാടി ഇഷ്ടപ്പെടും.

  ReplyDelete
 7. നല്ല ഡസം.! അതുകൊള്ളാ‍മല്ലോ?


  ഓ. ടോ.:

  മാഷെ,
  ഓള്‍പോസ്റ്റിന്റെ പൈപ്പ് തിരുത്തിയെഴുതിയോ? കിട്ടാനില്ല.??

  ReplyDelete
 8. അടിപൊളി... സംഗതി കൊള്ളാം

  ReplyDelete
 9. its available in boston downtown. I like all foods, so I cant comment about the quality.

  ReplyDelete
 10. ബിന്ദൂ, എല്ലാവരും അങ്ങനെ വയറ്‌ നിറക്കുമോ, എന്നതൊക്കെ ആ ദേശത്തിന്റെ സംസ്കാരമനുസരിച്ചിരിക്കും. ഒന്നുരണ്ട്‌ പേര്‍ അങ്ങനെ ചെയ്തതുകൊണ്ട്‌ കുഴപ്പമൊന്നുമില്ല. കൊലാറ്ററല്‍ ഡാമേജായി കൂട്ടിയാല്‍ മതി. എന്നാല്‍ എല്ലാവരും ഇതാണ് പരിപാടിയെങ്കില്‍, സാമ്പിള് കൊടുക്കുന്ന എക്സ്റ്റ്രാ അറ്റ്രാക്ഷന്‍ വേണ്ടെന്ന്‌ വയ്ക്കാം :)

  ReplyDelete