വക്കാരി പ്രൊജക്റ്റ് ചെയ്യുമ്പോലെ ശാസ്ത്രലോകം ആര്യന് മൈഗ്രേഷന് ഹൈപ്പോതെസിസ് പിന്തുണയ്ക്കുന്നവരും ഔട്ടോഫ് ഇന്ത്യ ഹൈപ്പോതിസീസ് പിന്തുണയ്ക്കുന്നവരുമായി 50-50 സ്പ്ലിറ്റല്ല. ഇതുവരെ ഒരു വിവരവും ഇല്ലാത്ത അവസ്ഥയിലും അല്ല. ഔട്ടോഫ് ഇന്ത്യയെ പിന്തുണയ്ക്കുന്ന ഗവേഷകര് വളരെ ന്യൂനപക്ഷമാണ്. അതിനെ തള്ളിക്കളഞ്ഞ ഒരു തിയറിയായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്.
ആദ്യം ഇന്ത്യയിലേയ്ക്ക് ദ്രാവിഡന്മാര് വന്നു പിന്നെ ആര്യന്മാര് വന്നു എന്ന് തന്നെയാണ് ഡി.എന്.ഏ ഇതുവരെ പറഞ്ഞിട്ടുള്ളത്. പൌരാണിക ജനതയുടെ ദേശാടനത്തിന്റെ ഭൂപടം വരയ്ക്കുന്ന ജീനോഗ്രഫി പ്രോജക്റ്റിന്റെ തലവന് സ്പെന്സര് വെത്സുമായുള്ള ഇന്റര്വ്യൂ ഇവിടെ വായിക്കൂ. പ്രസക്ത ഭാഗങ്ങള്:
?Some people say Aryans are the original inhabitants of India. What is your view on this theory?
=The Aryans came from outside India. We actually have genetic evidence for that. Very clear genetic evidence from a marker that arose on the southern steppes of Russia and the Ukraine around 5,000 to 10,000 years ago. And it subsequently spread to the east and south through Central Asia reaching India. It is on the higher frequency in the Indo-European speakers, the people who claim they are descendants of the Aryans, the Hindi speakers, the Bengalis, the other groups. Then it is at a lower frequency in the Dravidians. But there is clear evidence that there was a heavy migration from the steppes down towards India.
?But some people claim that the Aryans were the original inhabitants of India. What do you have to say about this?
=I don't agree with them. The Aryans came later, after the Dravidians.
അദ്ദേഹത്തെ ബിബിസി ഇങ്ങനെ റിപ്പോര്ട്ട് ചെയ്യുന്നു:
Dr Wells and his colleagues believe that their work also traces the expansion of the Indo-Iranian people known as the Kurgan civilisation, or more popularly Aryans.
"We have a diagnostic Indo-Iranian marker," he said, referring to one of the Y-chromosome mutations.
This marker shows the progress of the 'Aryans' into India and beyond. These Indo-Iranians spoke a language which is believed to be the forerunner of many modern tongues.
Some people living high in the mountain valleys of Central Asia still speak a form of Sogdian - the oldest living Indo-Iranian tongue.
The study also shows how successful emigrants from Central Asia were able to spread their language further than their genes.
DNA samples from Iran show far fewer Indo-Iranian markers in the west of the country, despite an Indo-Iranian language being dominant across the region.
ഇന്ത്യയിലെ ക്രിസ്ത്യാനി/മുസ്ലീംകളില് ബ്രാഹ്മണരുടേയും ദ്രാവിഡന്മാരുടേയും അല്ലാത്ത ജീന് മാര്ക്കറുകള് കാണുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും (< 5%) എന്നാണ് എന്റെ തോന്നല്. ഇനിയും ഗവേഷണം നന്നായി നടന്നാലേ കാര്യമുള്ളൂ. കുറേപേരെങ്കിലും ജീനോഗ്രഫിക്ക് ജീനയച്ചുകൊടുത്ത് റിസള്‍ട്ട് പുറത്ത് പറഞ്ഞെങ്കില്‍.. എന്റേത് M20.
ആരാണ് ആര്യന്‍
ആര്യന്‍ എന്നത് ഒരു ലിംഗ്വിസ്റ്റിക് ക്ലാസിഫിക്കേഷനാണ്. ഇന്‍ഡോ-യൂറോപ്യന്‍ അല്ലെങ്കില്‍ ഇന്‍ഡോ-ഇറാനിയന്‍ ഭാഷാവിഭാഗങ്ങള്‍ക്ക് തുടക്കം കുറിച്ച ആദിമജനത എന്നാണ് ഏകദേശം അര്‍ഥം. ഇതില്‍ തന്നെ, ഇന്ത്യന്‍-ആര്യന്‍, അതിനുള്ളില്‍ വേദിക് ആര്യന്‍ എന്നീ ഉപവിഭാഗങ്ങളും ഉള്‍പ്പെടുന്നു. ഇവരാരും ഇന്ത്യയിലോ ഹിമാലയസാനുക്കളിലോ ഉത്ഭവിച്ചതാണ് എന്ന് കരുതപ്പെടുന്നില്ല. ഇതുപോലെ തന്നെ ദ്രാവിഡന്‍ എന്നതിന്റെ അര്‍ഥവും - ദ്രാവിഡഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങിയവര്‍.ഇന്ത്യയുടേത് സംബന്ധത്തിന്റെ ചരിത്രം
ഇന്ത്യയിലേയ്ക്ക് ആദ്യം മനുഷ്യനെത്തുന്നത് ആഫ്രിക്കയില്‍ നിന്നും തീരദേശത്തുകൂടെയാണ്. ഏതാണ് 60,000 മുമ്പ്. അവര്‍ അധികവും ഇന്ത്യയുടെ ഉള്ളിലേയ്ക്ക് കടന്നില്ല. പിന്നീട് 40,000 വര്‍ഷം മുമ്പ് വടക്കേ ഇന്ത്യന്‍ പര്‍വ്വതങ്ങളും സമതലങ്ങളും താണ്ടി പുതിയ അധിനിവേശക്കാര് ഇവിടെ എത്തിയപ്പോള്‍ പണ്ടത്തെ അരയസമുദായവുമായി അവരുടെ സങ്കരം നടന്നത് ഒരു പ്രത്യേക രീതിയിലാണ്. ആദിമ അരയസമുദായത്തിലെ പുരുഷന്മാരുടെ ജീനുകളുള്ളവര്‍ ഇന്ന് വളരെ തുച്ഛമാണ്. എന്നാല്‍ സ്ത്രീകളുടെ ജീന്‍ മാര്‍ക്കറുകള്‍ സുലഭമാണ്. അതായത് പുതുതായി എത്തിയവരെ അരയസമുദായം പ്രത്യുല്പാദനത്തിന് പ്രഫര്‍ ചെയ്തു അല്ലെങ്കില്‍ പുതുതായി എത്തിയവര്‍ അരയന്മാരെ കുട്ടികളുണ്ടാവുന്നതില്‍ നിന്നും തടഞ്ഞു; അല്ലെങ്കില്‍ കൊന്നൊടുക്കി.വടക്കുനിന്നെത്തുന്നവരെ വിവാഹങ്ങള്‍ക്ക് പ്രിഫര്‍ ചെയ്യുന്ന രീതി ഇനിയും കാണാം. ഈ പേപ്പറില്‍ പറയുന്നത് നോക്കുക.
"... the vast majority (>98%) of the Indian maternal gene pool that consists of the Dravidian and Indo-European speakers is genetically more similar, and received only minor gene flow with the recent invasions from both the West and the East, since their initial late Pleistocene settlement. On the other hand, the Indian Y-chromosome lineages show obvious difference in their distribution pattern among the tribal and caste populations."
ഇന്ത്യയിലെ ജാതിവ്യവസ്ഥ ആര്യന്മാരെത്തും മുമ്പേ നിലവിലുണ്ടായിരുന്നു എന്നും ഈ പ്രബന്ധം സമര്‍ഥിക്കുന്നു. പതിവുപോലെ പുതുതായി എത്തിയവര്‍ സാമൂഹ്യവ്യവസ്ഥയുടെ ഏറ്റവും മുകളില്‍ പ്രതിഷ്ടിക്കപ്പെട്ടു.
അതുപോലെ രസകരമായ മറ്റൊന്നാണ് ഇന്ത്യയിലെ ഇരുള തുടങ്ങിയ ട്രൈബുകളിലെ പുരുഷന്മാരില്‍ ധാരാളമായി കാണുന്ന J2 എന്ന മിഡിലീസ്റ്റ് ജീന്‍മാര്‍ക്കര്‍. ഇതിന് പ്രേരകമായത് എന്ത് സാമൂഹികപ്രതിഭാസമായിരിക്കും എന്നതിനെ പറ്റി ഒരു ഊഹവുമില്ല. കേരളത്തിലെ ക്രിസ്ത്യാനികളില്‍ ചിലരും J2 ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സിബു, ആര്യന്മാര്‍ ഇന്ത്യക്കാരാണെന്ന് വിശ്വസിക്കുന്നതില്‍ പക്ഷെ ഈ ജീനോം പ്രൊജക്റ്റ് എതിരു നില്‍ക്കുന്നില്ലല്ലോ. ആര്യന്‍ എന്ന വാക്കും അത് സൂചിപ്പിക്കുന്ന ജനതയും സംസ്കാരവും ഹിമാലയസാനുക്കളില്‍ ജനനമെടുത്തെന്ന് കരുതുവാന്‍ ആര്യന്‍ ഭാഷയും സാഹിത്യവും തെളിവുകളായുണ്ടല്ലോ. ഈ ഭാഷയുടേയും തൊലിയുടേയും പൂര്‍വ്വികര്‍ ആരായിരുന്നാലും ഇന്ന് എന്തിനെയാണോ വിലമതിക്കുന്നത് അത് ഇന്ത്യയുടേതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് തന്നെ തോന്നുന്നു. ഒരു സ്പിരിച്വല്‍ ടൂറിസത്തിന്റെ അനന്തസാധ്യതപോലുമുളവാക്കാതെ ആര്യസ്വഭാവം ഇന്ത്യയില്‍ മാത്രം ഒടുങ്ങിപ്പോകുമ്പോള്‍ തീര്‍ച്ചയായും ആഫ്രിക്കയില്‍ നിന്ന് പരിണമിച്ചെത്തിയ മറ്റനേകം മനുഷ്യകുലങ്ങളുടെ പ്രാധാന്യമേ ആര്യന്റെ പൂര്‍വ്വികനുമുള്ളൂ.
ReplyDeleteയുറാലിക് ഭാഷകളുമായുള്ള സംസ്കൃതത്തിന്റെ സാമ്യം തന്നെ യുറാലിക് ദേശങ്ങളുടെ അയല്പക്കങ്ങളിലേയ്ക്ക് ആന്ത്രോപോളജിസ്റ്റുകളെ ക്ഷണിച്ചിരുന്നുവല്ലോ, നല്ലൊരു തെളിവ് ജീനോം പ്രൊജക്റ്റിന് നല്‍കാനായി എന്നത് വലിയ കാര്യമാണ്. അതു പോലെ, പ്രൊട്ടൊ-ദ്രാവിഡര്‍, അല്ലെങ്കില്‍ പ്രൊട്ടൊ-ഹാരപ്പന്‍സ് ഏത് ഭാഗത്ത് നിന്ന് വന്നതായിട്ടാണ് ജീനോം പ്രൊജക്റ്റ് പറയുന്നത്? പ്രൊ-എലാമൈറ്റുകള്‍ എന്നുള്ള വാദം അംഗീകരിക്കേണ്ടതുണ്ടോ? വിശദാംശങ്ങള്‍ അറിയുമെങ്കില്‍ പങ്കുവയ്ക്കുക.
എല്ലാ കണ്ണും ആഫ്രിക്കയിലേയ്ക്ക് :)
കുറ്റസമ്മത്: സ്വന്തം ബ്ലോഗില്‍ പോസ്റ്റിടാനും മറ്റു പോസ്റ്റുകളില്‍ കമന്റിടാനും മാത്രമുള്ള വിവരമേ എനിക്കിക്കാര്യത്തിലുള്ളൂ. മൊത്തം കണ്‍ഫ്യൂഷനായിരുന്നു/ആണ് ഇക്കാര്യത്തില്‍.
ReplyDeleteവ്യക്തിപരമായി- മനുഷ്യര്‍ ഇന്ത്യയിലല്ല ഈ ഭൂലോകത്ത് ഉടലെടുത്തതെങ്കില്‍, അവര്‍ എവിടെനിന്നെങ്കിലും ഇവിടെ വന്നതാവാനല്ലേ തരമുള്ളൂ. അത് ആര്യന്മാരായിട്ടാണെങ്കിലും നായന്മാരായിട്ടാണെങ്കിലും നോ പ്ലോബ്ലം :)
പിന്നെ ഇതിന്റെ ഇന്ത്യയിലെ വാദങ്ങള്‍ അവനങ്ങിനെ പറഞ്ഞതുകൊണ്ട് ഞാനിങ്ങിനെയേ പറയൂ എന്ന രീതിയിലുമായതുകാരണം അവിടെയും കണ്‍ഫ്യൂഷന്‍.
പെരിങ്ങോടരേ... ഞാനെഴുതിയതിന് നേരെ തിരിച്ചാണല്ലോ പെരിങ്ങോടര്‍ പറയുന്നത്. ആര്യന്‍ എന്നത് ഒരു ലിംഗ്വിസ്റ്റിക് ക്ലാസിഫിക്കേഷനാണ്. ഇന്‍ഡോ-യൂറോപ്യന്‍ അല്ലെങ്കില്‍ ഇന്‍ഡോ-ഇറാനിയന്‍ എന്നീ ഭാഷാവിഭാഗങ്ങള്‍ സംസാരിക്കുന്ന ജനത എന്നാണ് ഏകദേശം അര്‍ഥം. ഇതില്‍ തന്നെ, ഇന്ത്യന്‍-ആര്യന്‍, വേദിക് ആര്യന്‍ എന്നീ ഉപവിഭാഗങ്ങളും ഉള്‍പ്പെടുന്നു. ഇവരാരും ഇന്ത്യയിലോ ഹിമാലയസാനുക്കളിലോ ഉത്ഭവിച്ചതാണ് എന്ന് കരുതപ്പെടുന്നില്ല.
ReplyDeleteതെളിവുകള്‍ക്ക് ആശ്രയിക്കുന്ന സങ്കേതങ്ങളാണ് ലിംഗ്വിസ്റ്റിക്, ജെനറ്റിക്, ആര്‍ക്കിയോളജിക്കല്‍ ശാസ്ത്രവിഭാഗങ്ങള്‍. ഇതുമൂന്നിനും ഏതാണ്ട് തുല്യപ്രാധാന്യമാണെങ്കിലും, ജെനറ്റിക്സ് കുറച്ചുകൂടി കുറ്റമറ്റതാണെന്ന് തോന്നുന്നു. ഇതിലെ ജനറ്റിക് തെളിവുകളെ പറ്റിയാണ് സ്പെന്‍സര്‍ പറയുന്നത്.
പിന്നെ, ഞാന്‍ മുമ്പ് പറഞ്ഞപോലെ ആദിമതമിഴന്മാരും, ആദിമസിന്ധൂനദീതടനിവാസികളും ഒന്നാണെന്ന പൊതുജനങ്ങള്‍ക്കിടയിലുള്ള ധാരണ പോലും ശരിയാണെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ തമിഴ് അധിനിവേശം ഏതാണ് 45,000 വര്‍ഷം മുമ്പു മുതല്‍ നടക്കുന്നതാണ്. അതേസമയം സിന്ധൂനദീതടസംസ്കാരം 4000 വര്‍ഷം മുമ്പായിരുന്നല്ലോ. കൂടുതല്‍ വിക്കിയില്‍ തന്നെ വായിക്കേണ്ടിവരും... ഞാനും വിക്കി തന്നെ വായിക്കുന്നത്. ആരാണ് പ്രോട്ടോ-എലാമൈറ്റുകള്‍?
കണ്ടിട്ടില്ലെങ്കില്‍, ഈ മാപ്പിലെ ഓരോന്നും ഞെക്കി വിശദമായി കാണാന്‍ മറക്കരുത്.
സിബു പറഞ്ഞതു തന്നെയാണ് ഞാനും പറഞ്ഞത്, പക്ഷെ ഇന്ത്യക്കാര്‍ അധികം വറീഡ് ആയി കാണപ്പെടുന്ന ആര്യസംസ്കൃതിയെ കുറിച്ചായിരുന്നു ഞാന്‍ പറഞ്ഞുവന്നത്. ഭാഷാപരമായുള്ള ആര്യനെ കുറിച്ച് സാമാന്യ ഇന്ത്യന്‍ ജനത ബോധവല്‍ക്കരിക്കപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു,ഇന്നവര്‍ പരിചയിക്കപ്പെട്ടിരിക്കുന്ന ആര്യസംസ്കൃതി ഇന്ത്യയില്‍ ഉത്ഭവിച്ചതാണെന്നാവണം അവര്‍ക്ക് ഏറ്റവും പ്രസക്തമായത്. അതു പോലെ ആന്ത്രോപോളജിസ്റ്റുകള്‍ ഏറ്റവുമധികം പഠിച്ചിരിക്കുന്ന ദ്രാവീഡിയ മട്രിലീനിയല്‍ സ്വഭാവങ്ങള്‍ പോലും ഒരു പക്ഷെ ദ്രാവിഡര്‍ ഇന്ത്യയില്‍ വന്നെത്തിയതിനു ശേഷം രൂപപ്പെടുത്തിയതാകാം. ചുരുക്കത്തില്‍ ദ്രാവിഡനും ആര്യനും ഇന്ത്യന്‍ പ്രൊഫൈല്‍ പ്രകാരമുള്ള ദ്രാവിഡനും ആര്യനുമായത് ഇന്ത്യയിലെത്തിയ ശേഷമായിരിക്കണം.
ReplyDeleteഅതുപോലെ 45000 നടന്ന മനുഷ്യസംക്രമണത്തിന്റെ സമയത്ത് തമിഴനും ദ്രാവിഡനുമില്ലല്ലോ, അതു പോലെ സംസ്കാരങ്ങളില്‍ വിവക്ഷിക്കപ്പെടുന്ന ആര്യനുമില്ലെന്നാണ് ഞാന്‍ സൂചിപ്പിക്കുവാന്‍ ശ്രമിച്ചത്.
പെരിംഗ്സേ.. ആര്യന്മാര്‍ എന്നതിന് വേദങ്ങളെഴുതിയവര്‍ എന്ന് വായിക്കുന്നത് പല ഡോക്യുമെന്റുകള്‍ വായിക്കുമ്പോഴും ആശയക്കുഴപ്പങ്ങളുണ്ടാക്കും. അങ്ങനെ തന്നെയാണോ പൊതുവെ കരുതപ്പെടുന്നത്? എനിക്കത്ഭുതം.
ReplyDeleteഇതുവരെയുള്ള അറിവ് വച്ച് വേദങ്ങള്‍ (ഋക്‍ എങ്കിലും) സിന്ധൂനദീയുടെ സമീപപ്രദേശങ്ങളില്‍ തന്നെയായിരിക്കണം എഴുതപ്പെട്ടത്. എന്നാല്‍ അതിനും പടിഞ്ഞാറായിരുന്ന പൂര്‍വ്വികരുടെ മിത്തുകള്‍ വാമൊഴിയായി കൊണ്ടുനടന്നത് അതില്‍ കൂടിക്കലര്‍ന്നിരിക്കണം.
ഒന്നുരണ്ട് ചെറിയ രസകരമായ വസ്തുതകള്‍ കൂടി ലേഖനത്തിന്റെ ചുവടേ ചേര്‍ത്തിട്ടുണ്ട്.
This comment has been removed by the author.
ReplyDeleteHi Cibu,
ReplyDeleteMy genographic results also showed the presence of M20 haplogroup.
drn
hi,
ReplyDeleteDr. Wells is not considered as an authority in population genetics.He once claimed that 50% of south Indians belong to haplotype L, when acually the figure is more likely is 7-8 %.
Nice to see another m20, I belong to this haplotype myself.
Coastal people does not automatically translate to Araya community.How did you arrive at this conclsion?Araya community like most of the other malayalis are latecomers to Kerala.
ReplyDeleteManoj, why do you say so regarding Dr. Wells. He is the director of Genographic project.
ReplyDelete