എങ്ങനെ ഇനിയും നന്നാക്കാം എന്നതിനെ പറ്റിയുള്ള അഭിപ്രായങ്ങള്‍:
- ആദ്യത്തെ പേജില്‍ വേണ്ടത്, എഡിറ്റര്‍മാര്‍ സെലക്റ്റ് ചെയ്ത ചുരുക്കം ചില പോസ്റ്റുകളാണ്. ഉദാഹരണം.
- ഡൌണ്‍ലോഡ് ഫോണ്ട് മാത്രം പോരാ. അത് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്ന നിര്‍ദ്ദേശങ്ങളും വേണം. ഉദാഹരണം.
- ഡോക്യുമെന്റേഷന് പ്രാധാന്യം കൊടുക്കണം. ഈ സൈറ്റ് ഉപയോഗിക്കേണ്ടതെങ്ങനെ എന്നതിനെ പറ്റിയൊരു വിവരണം ‘ഹെല്പ്’ ആയി മുകളില്‍ കൊടുക്കുന്നത് നന്നായിരിക്കും.
- ന്യൂസും, ഗസ്റ്റ് ബുക്ക് ആവശ്യമുണ്ടോ? വാര്‍ത്തകളും, അഭിപ്രായങ്ങളും ബ്ലോഗില്‍ പോസ്റ്റും കമന്റും ആയി എഴുതുന്നതല്ലേ നല്ലത്.
- വായനയ്ക്കും ഡിസൈനിനും ഒരു തരത്തിലും തടസ്സമുണ്ടാവാത്ത രീതിയില്‍ ഗൂഗിള്‍ പരസ്യങ്ങളാവാം. സൈറ്റ് നടത്തിക്കൊണ്ടുപോവാനുള്ള കുറച്ച് പൈസയെങ്കിലും അങ്ങനെ സ്വരൂപിക്കുന്നത് നല്ലതാണ്.
- കുറച്ച് സ്റ്റാറ്റിസ്റ്റിക്സും ഇതോടൊപ്പം കളക്റ്റ് ചെയ്യാന്‍ പറ്റിയെങ്കില്‍ നല്ലതാണ്. ഉദാ: ഒരു ദിവസം എത്ര പോസ്റ്റുകളുണ്ടാവുന്നു; ഓരോമാസവും എത്ര പുതിയ ബ്ലോഗര്‍മാരുണ്ടാവുന്നു; എന്നിങ്ങനെ.
- Home-ന്റേയും Contact Us-ന്റേയും ലേയൌട്ടുകള്‍ തമ്മില്‍ ചെറിയ വ്യത്യാസമുള്ളതുകൊണ്ടാവാം, ഫയര്‍ഫോക്സില്‍ പേജ് ഇടത്തോട്ടും വലത്തോട്ടും ചെറുതായി ചാടുന്നു.
- സെര്‍ച്ച് ചെയ്യുമ്പോള്‍ ടെക്സ്റ്റിനുമുകളില്‍ സേര്‍ച് ചെയ്ത വാക്ക് ഓവര്‍ലാപ്പായി പോകുന്നു. കൂടാതെ Posted By ആരാണെന്ന് കാണുന്നുമില്ല.
- ബാക്ക്ഗ്രൌണ്ട് കുറച്ചുകൂടി ലൈറ്റാക്കിയാല്‍ എഴുതിയത് വായിക്കാന്‍ എളുപ്പമാവും. ഇപ്പോള്‍ ആകെ ഇരുളടഞ്ഞ പ്രതീതി.
- ടൈറ്റിലും കാറ്റഗറി ലൈനും കൂടി ഒരുമിച്ച് ചേര്‍ത്ത് കുറച്ചുകൂടി സ്ഥലം ലാഭിക്കാന്‍ പറ്റും എന്നാണ് എന്റെ തോന്നല്‍.
- ടൈറ്റില്‍ റോ മുഴുവന്‍ നീളത്തിലെത്താതെ മുക്കാലായി മുറിയുന്നത് അഭംഗിയാണ്
- ചില പോസ്റ്റുകളുടെ ടൈറ്റിലില്‍ കാണുന്ന =====, ----------- മുതലായവ എടുത്തു കളയാവുന്നതാണ്. ടൈറ്റില്‍ ഒരു ലൈനില്‍ തന്നെ നിറുത്താമെങ്കില്‍ നന്ന്.
- ടൈറ്റിലിനെ മുറിക്കേണ്ടിവരുമ്പോള്‍ വാക്കുകള്‍ മുറിയാതിരിക്കാന്‍ ശ്രദ്ധിക്കണം.
- അതുപോലെ പോസ്റ്റില്‍ നിന്നുള്ള പ്രസക്തഭാഗത്തില്‍ കാണുന്ന 2-ല്‍ കൂടുതലുള്ള ന്യൂലൈനുകളും ഒഴിവാക്കാം.
- Posted by എന്നുതുടങ്ങുന്ന ലൈന്‍ പോസ്റ്റിന്റെ പ്രസക്തഭാഗത്തോടൊപ്പം കാണിക്കേണ്ട. അത് കാറ്റഗറി ബോക്സിലോ അല്ലെങ്കില്‍ വേറേ ഒരു ബോക്സിലോ ആണ് കാണിക്കേണ്ടത്. Posted by ലൈന്‍ പ്രസക്തഭാഗത്തെ ക്രൌഡഡാക്കുന്നു.
- "posted by" എന്ന ഫ്രേസ് എല്ലാ പോസ്റ്റിനേയും കൂടെ ഇടുന്നത് ഒഴിവാക്കിക്കൂടെ.
- Install font എന്നര്‍ത്ഥമുള്ള വരിയൊഴികെ ബാക്കിയുള്ളതെല്ലാം കഴിയാവുന്നതും മലയാളത്തിലാക്കാമോ.
- കാറ്റഗറി അടയാളപ്പെടുത്താന്‍ വേറെ ഒരു വിന്‍ഡോ തുറന്നുവരാതെ, അവിടെ വച്ചുതന്നെ മാര്‍ക്ക് ചെയ്യാന്‍ സാധിക്കുമോ? (എന്തെങ്കിലും അജാക്സ് നമ്പറുകള്‍)
- ഇപ്പോഴത്തെ രീതിയില്‍ Home-ഉം Aggregator-ഉം ആവശ്യമുണ്ടോ. Add/Remove catagories എപ്പോഴും കാണിക്കുന്നതില്‍ എന്താണ് പ്രശ്നം?