ലക്ഷ്യം
ഒരു ദിവസം ഏകദേശം 30-40 ബ്ലോഗുകളും 700-900 കമന്റ് ഇമെയിലുകളും ഉണ്ടാവുന്നുണ്ട്. ഇതൊക്കെ വായിച്ച് തീര്‍ക്കാനാവുന്നത് ആര്‍ക്കാണാവോ?! ഞാനും ഉമേഷും അടക്കം പലരും ചെയ്യുന്ന കാര്യം, സ്വന്തം പേരും ഇഷ്ടപ്പെട്ട വിഷയവും വച്ച് (എന്റെ കാര്യത്തില്‍ വരമൊഴി, മൊഴി..) ഫില്‍റ്റര്‍ ഇട്ടിട്ടാണ്. അത് വച്ചാല്‍ കാര്യങ്ങള്‍ അണ്ടര്‍ കണ്ട്രോളാവും. എന്നാല്‍ ചില ചര്‍ച്ചകള്‍ ശ്രദ്ധിക്കണമെങ്കില്‍ ബ്ലോഗില്‍ ചെന്ന് ഇടക്കിടെ ക്ലിക്ക് ചെയ്യുകയല്ലാതെ വഴിയില്ല.
ഇതിന് കുറച്ചുകൂടി നല്ലൊരു പോംവഴി എന്താണെന്നാണ് ആലോചിക്കുന്നത്. ആഗ്രഹം നമുക്കിഷ്ടപ്പെടുന്ന ബ്ലോഗുകളിലെ ചര്‍ച്ചകളില്‍ വരുന്ന കമന്റുകള്‍ ഇമെയില്‍ ആയി കിട്ടാന്‍ എന്തു ചെയ്യണം.
ഒരു വഴി
വേഡ്‌പ്രസ്സില്‍ ഇതിന് സംവിധാനമുണ്ട്. നമുക്ക് വാച്ച് ചെയ്യേണ്ട പോസ്റ്റിനു താഴെ ഇമെയില്‍ ഐഡി കൊടുത്താല്‍ മതി.
ബ്ലോഗറിലും മറ്റും ഇതിനൊരു വഴിയും കാണുന്നില്ല. അതുകൊണ്ട് അതുപോലൊന്ന് നമുക്കുണ്ടാക്കുകയേ നിര്‍വൃത്തിയുള്ളൂ.
എന്റെ ഒരു സജഷന്‍ ഇതാണ്: വായനക്കാരന്‍ ഒരു വെബ് പേജ് ഉണ്ടാക്കണം. ആ പേജില്‍ ശ്രദ്ധിക്കേണ്ട ബ്ലോഗിന്റെ അഡ്രസുകള്‍ കൊടുക്കണം. ശ്രദ്ധിക്കേണ്ട വാക്കുകളും ബ്ലോഗര്‍മാരുടെ പേരുകളും കൂടെ ആവാം. ഇത്തരം പേജിനെ വാച്ച് ലിസ്റ്റ് എന്ന് വിളിക്കട്ടെ.
ഈ വാച്ച് ലിസ്റ്റിനെ ഈ സര്‍വീസ് തരുന്ന സെര്‍വറില്‍ (തല്‍കാലം തനിമലയാളം) ഇമെയില്‍ ഐഡിയോടുകൂടി റജിസ്റ്റര്‍ ചെയ്യണം.
ഇനി ഓരോ കമന്റ് വരുമ്പോഴും ആര്‍ക്കെങ്കിലും വേണമോ എന്ന് നോക്കി തനിമലയാളം അവര്‍ക്കയച്ചു കൊടുക്കുന്നു.
വാച്ച് ലിസ്റ്റ് എളുപ്പത്തില്‍ ഉണ്ടാക്കാന്‍
ഗൂഗിളിന്റെ നോട്ട്ബുക്ക് എന്നൊരു പ്ലഗ്ഗിന്‍ ഉണ്ട്. അതില്‍ നമുക്കിഷ്ടപ്പെട്ട പേജുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്. ഈ ബുക്ക്മാര്‍ക്ക് മുഴുവന്‍ ഒരു പബ്ലിക്കോ പ്രൈവറ്റോ ആയ പേജായി കിട്ടുകയും ചെയ്യും. ഇത്തരം പല പേജുകള്‍ ഗൂഗിള്‍ നോട്ടുബുക്ക് വച്ചുണ്ടാക്കാം. അതിലൊന്നാവാം ഈ വാച്ച് ലിസ്റ്റ്. അതില്‍ നിന്നും ഒരെന്റ്രി ഡിലീറ്റ് ചെയ്യലും വളരെ എളുപ്പം.
തനിമലയാളത്തിന്, റെജിസ്റ്റര്‍ ചെയ്ത നോട്ടുബുക്ക് പേജുകള്‍ ഇടയ്ക്കിടെ വന്നു നോക്കി അപ്ഡേറ്റ് ചെയ്യാം. അല്ലെങ്കില്‍ വായനക്കാരന് ലിസ്റ്റ് അപ്ഡേറ്റഡായി എന്ന് തനിമലയാളത്തിനെ ഒരു ക്ലിക്ക് വച്ചറിയിക്കുകയുമാവാം.
എന്തായാലും ഈ ഈമെയില്‍ പ്രളയത്തെയൊതുക്കാന്‍ വഴിയെന്തെന്ന് ആലോചിക്കൂ എല്ലാവരും. പിന്നെ, പോര്‍ട്ടല് വേണം. നിര്‍ബന്ധമായും. ഇപ്പോഴേ വൈകി.
2006-08-24
2006-08-18
മലയാളം യുണീക്കോഡ് ഫോണ്ട് ഡിസൈന്‍ ചെയ്യുമ്പോള്‍
പാച്ചാളത്തിന്റെ അഭ്യര്‍ത്ഥനക്ക് മറുപടിയായി എഴുതുന്നത്:
1. Monospace/fixed-width മലയാളത്തില്‍ സാധ്യമാണെന്ന് തോന്നുന്നില്ല. [refer]
2. Serif-കള്‍ മലയാളത്തിന് എന്തുമാത്രം ചേരും എന്ന കാര്യത്തിലും സംശയമുണ്ട്. ഹാഷിമിന്റെ നിളയിലധികം പോയാല്‍ വൃത്തികേടാവാനാണ് സാധ്യത. മലയാളം അക്ഷരങ്ങള്‍ക്ക് ഉരുളിമയാണ് ഭംഗി എന്നത് കൊണ്ടാണങ്ങനെ. വേറേയും പല ഫോണ്ട് ഡിസൈനുകള്‍ ഹാഷിമിന്റെ സൈറ്റില്‍ കാണാം.
3. സ്റ്റാക്ക് ചെയ്യുന്ന കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പൊതുവെ കാണുന്ന പരിപാടി രണ്ടാമത് വരുന്ന അക്ഷരത്തിനെ പോയിന്റ് സൈസ് കുറച്ച് ആദ്യത്തേതിന്റെ താഴെകൊണ്ടുവയ്ക്കുകയാണ്. A chain is as strong as the weekest link എന്നു പറയുമ്പോലെ, ഒരു ഫോണ്ടിന്റെ പോയിന്റ് സൈസ് അതിലിങ്ങനെ താഴെ കൊണ്ടുവച്ച അക്ഷരത്തിന്റെ പോയിന്റ് സൈസാണ്. ഇത് ഇപ്രകാരമുള്ള പ്രശ്നങ്ങളുണ്ടാക്കും. ഇതിനൊരു പ്രതിവിധിയായി ഞാന്‍ ഒരുപായം പറയാം.
കൂട്ടക്ഷരങ്ങളല്ലാത്ത വ്യഞ്ജനങ്ങളെ നിരത്തി എഴുതി ഡോക്യുമെന്റിലെ പോയിന്റ് സൈസ് കുറച്ചുകൊണ്ടിരിക്കുക. 4-ലോ 6-ലോ എത്തുമ്പോള്‍ അത് വായിക്കാന്‍ പറ്റാതാവും. അങ്ങനെ സംഭവിക്കുന്നതിന് തൊട്ടുമുമ്പിലെ പോയിന്റ് സൈസ് ഓര്‍ത്തുവയ്ക്കുക. തല്‍ക്കാലം അത് 8 ആണെന്നിരിക്കട്ടെ. ഇനി കൂട്ടക്ഷരങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ അവയെ 8 പോയിന്റ് സൈസില്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ ചെയ്യണം. പറ്റുന്നില്ലെങ്കില്‍ ആ കൂട്ടക്ഷരം വേണ്ട; അതിനെ ചന്ദ്രക്കലയിട്ട് പിരിച്ചെഴുതിയാല്‍ മതി.
4. മലയാളത്തിന് സ്വന്തമായ പല എഴുത്ത് രീതികളും ഉണ്ട്; ഉദാഹരണം: ചുവരെഴുത്ത്. ഇതൊക്കെ ഫോണ്ടുകളായി വരണം.
5. ഇല്ലാത്ത കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കരുത്. അതിന് ഈ ലിങ്ക് ഒരു ഗൈഡായി ഉപയോഗിക്കാം.
6. അവശ്യം വേണ്ട കൂട്ടക്ഷരങ്ങള്‍ ആദ്യം ഉണ്ടാക്കിയ ശേഷം ഫോണ്ട് റിലീസ് ചെയ്യുക. അപൂര്‍വമായ കൂട്ടക്ഷരങ്ങള്‍ അല്പാപ്പമായി പിന്നെ ചേര്‍ത്താല്‍ മതി. ഫോണ്ടിന്റെ ക്യാരക്റ്ററാണ് കൂടുതല്‍ പ്രധാനം.

2006-08-04
ആവരേജിംഗ് ബൂലോഗത്തില്‍
പലതരം എഡിറ്റിംഗ് രീതികളുള്ളതില്‍ ഒരു രീതിയാണ് digg.com ന്റേത്.
എഡിറ്റര് എന്നത് എപ്പോഴും ഒരു പ്രത്യേക(specific) വായനാരീതിയെ പ്രതിനിധീകരിക്കും. നൂറ് കൃതികളുണ്ടെങ്കിലും അയാള്ക്ക് അതിലെ പത്തില് താഴെയുള്ളതിനെ മാത്രമേ പോര്ട്ടലില് ചേര്ക്കാനാവൂ. അതായത് അയാള്ക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. അത് അയാളുടെ കാവ്യാനുശീലനത്തെ ആശ്രയിച്ചിരിക്കുകയും ചെയ്യും.
digg.com പരിപാടിയും ഒരു തരം തിരഞ്ഞെടുപ്പാണ്. അത് എല്ലാ തരം വായനാരീതികളേയും പ്രതിനിധീകരിക്കില്ല. ഒരു ഉദാഹരണം ശ്രദ്ധിക്കൂ:
കേരളത്തിലെ 100 പേരില് 90 പേര് മനോരമ ആഴ്ചപതിപ്പ് വായിക്കുന്നവരും 10 പേര് മാതൃഭൂമി വായിക്കുന്നവരും ആണെന്ന് വയ്ക്കുക. എങ്കില് digg.com തിരഞ്ഞെടുപ്പില് എന്നും ജയിക്കുന്നത് മനോരമയായിരിക്കും. മാതൃഭൂമിയെ ഇഷ്ടപ്പെടുന്നവര്ക്ക് digg.com-മോഡല് കൊണ്ടൊരുപകാരവും ഇല്ല. ഒരു ഭൂരിപക്ഷ വായനാരീതിയെ മാത്രമേ digg.com സാറ്റിസ്ഫൈ ചെയ്യുന്നുള്ളൂ എന്നര്ഥം.
മലയാളികളെ പറ്റിയുള്ള എന്റെ വ്യക്തിപരമായ പരാതികളില് മുഖ്യമായത് അവരുടെ അതിരുകടന്ന homogeneity ആണ്. അതുകൊണ്ട് തന്നെ, ഈ ആവരേജിങ്ങിനോട് എനിക്ക് യോജിക്കാനാവുന്നില്ല.
ഇതിനെന്ത് പ്രതിവിധി എന്നചിന്ത ഇവിടെയുണ്ട്(section 4).
ഇതൊന്ന് ഇമ്പ്ലിമെന്റ് ചെയ്യാനുള്ള ‘കടി‘ കുറച്ചുനാളായി തുടങ്ങിയിട്ട്. ഡിസൈന്‍ ഒരു തരി ചെയ്തുവച്ചു. ഇനി ആരെങ്കിലും ഇതൊന്ന് ഇമ്പ്ലിമെന്റ് ചെയ്തെങ്കില്‍ ;)

2006-08-02
ആല്‍ഫാമെയിലും വൈരാഗിയും
മനുഷ്യവര്‍ഗത്തിലെ ആണ്‍ ഒരു ആല്‍ഫ മെയില്‍ ആണ് എന്ന ദേവചിന്തയോടുള്ള സംശയങ്ങളാണ് ഇതില്‍. അധാരം ഇഞ്ചിയും ജ്യോതിയും മുന്നോട്ടുവയ്ക്കുന്ന കാമുകസങ്കല്‍പങ്ങളും.
അതില്‍ രണ്ടിലും ഒരു വൈരാഗിയുടെ റോളിലാണ് കാമുകന്‍ അഥവാ ഇണ. അതിന് വ്യക്തമായ കാരണങ്ങളുമുണ്ടാവണം. ഒരു പെണ്ണിന് സ്വന്തം കുട്ടികളെ നോക്കാന്‍ റിലയബിള്‍ ആയൊരാള്‍ വേണം. അത് ഒരാല്‍ഫാമെയിലായാല്‍ അത് ബാക്കിയുള്ള 'ഭാര്യ'മാരെ മാനേജ് ചെയ്യാനേ സമയം ചിലവാക്കൂ; അങ്ങനെ സ്വന്തം കുട്ടിയിലുള്ള ശ്രദ്ധകുറയും എന്നതാവണം ഇണയെ വൈരാഗിയില്‍ അന്വേഷിക്കുന്നതിന് കാരണം. കൂടെ, സ്വന്തം കുട്ടിക്ക് മറ്റുഭാര്യമാരുടെ കുട്ടികളില്‍ നിന്നുള്ള കോമ്പറ്റീഷന്‍ ഒഴിവാക്കലും.
പരിണാമം മനുഷ്യനിലെത്തുമ്പോള്‍ കുട്ടിയെ നോക്കാന്‍ ശത്രുക്കളില്‍ നിന്നും രക്ഷിക്കുക എന്നതിനേക്കാള്‍ ശ്രദ്ധയ്ക്കാണ് പ്രാധാന്യം എന്ന തിരിച്ചറിവുണ്ടായിരുന്നിരിക്കാം. നാലുകാലില്‍ നടന്നിരുന്ന കുരങ്ങച്ചന്‍ മനുഷ്യനിലെത്തുമ്പോള്‍ രണ്ടുകാലില്‍ നിവര്‍ന്ന് നടക്കുന്ന പോലെ പരിണാമത്തില്‍ ആണ്‍, ആല്‍ഫാമെയില്‍ സ്വഭാവം വെടിഞ്ഞ് ഏകഭാര്യാവൃതക്കാരനായി മാറിക്കൊണ്ടിരിക്കുന്നു.
അതായത്, ഒരു ആല്‍ഫാമെയിലിനെ അല്ല ഒരു മനുഷ്യസ്ത്രീ അന്വേഷിക്കുന്നത്. താന്‍ മറ്റുസ്ത്രീകളില്‍ നിന്നും വളരെ വ്യത്യസ്തയാണെന്ന വിചാരവും അവള്‍ക്കില്ല. തന്മൂലം, കുട്ടികളുടെ ഭാവിക്ക് ഒരുവന്‍ എങ്ങനെയാണ് എന്ന് കണക്കുകൂട്ടുന്നതിനോടൊപ്പം അവന്റെ സ്വഭാവംകൊണ്ട് അവന്റെ ലോയല്‍റ്റി മറ്റു സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കുമായി പങ്കുവയ്ക്കപ്പെടുമോ എന്നും അവള്‍ കൂലങ്കഷമായി ചിന്തിക്കുന്നു. വൈരാഗിയായ കാമുകന്‍ വരുന്നതിവിടെയാണ്. ഇതിനെല്ലാം പുറമേ, കുട്ടികളെ നോക്കി വളര്‍ത്തുന്നതിന്റെ ഭാഗമായ പിള്ളേര് ലെവലിലുള്ള തമാശകളും മിമിക്രിയും ഒരു ബോണസ് ;)

Subscribe to:
Posts (Atom)