2006-01-21
വിപ്ലവം
യഹൂദര്‍ക്ക് ഒരു പൂജനടത്താന്‍ ഒരേ ഒരു സ്ഥലമേ ഉള്ളൂ. ജറുസലേമിലെ പള്ളിയാണത്. ബാക്കിയുള്ളതൊക്കെ പ്രസംഗങ്ങളും വ്യക്തിപരമായ പ്രാര്‍ഥനകളും നടത്തിയിരുന്ന ഹാളുകളാണ്. അതായത് മെക്കയുടേയോ, ശബരിമലയുടേയോ സ്ഥാനമാണ് ജറുസലേം ദേവാലത്തിന്. അവിടത്തെ എറ്റവും പ്രധാന ദിവസമാണ് പെസഹ. അതായത് മകരവിളക്കിന് സമാനമെന്ന് ഏകദേശം അനുമാനിക്കാം. അതിന് ഒരഴ്ച്ചമുമ്പാണ് ഈഷ്വായും അനുയായികളും വന്ന് അവിടത്തെ ഭക്തസാമഗ്രികള്‍ വില്‍ക്കുന്ന സ്ഥലം മുഴുവന്‍ അടിച്ചു നിരത്തിയതും ആ ദേവാലയം ആരേയും കടത്താതെ ഘരാവോ ചെയ്തതും. നിസാരകാര്യങ്ങളായിരുന്നില്ല ഇതൊന്നും. ശബരിമലയില്‍ മകരവിളക്കിനൊരാഴ്ച്ചമുമ്പിങ്ങനെ സംഭവിക്കുന്നതൊന്നാലോചിച്ചു നോക്കൂ. പാളിപ്പോയ ഈ വിപ്ലവത്തിന്റെ ബാക്കിയായാണ് ഒരാഴ്ച്ചക്കുള്ളില്‍ ഈഷ്വാ കുരിശിലേറിയതും. മാത്രവുമല്ല, ഈഷ്വായുടെ ഈ ഓപ്പറേഷന്‍ പെട്ടെന്നുണ്ടായ ഒരു റിയാക്ഷനല്ല, മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്ന സൂചനകളും ഉണ്ട്.
Subscribe to:
Post Comments (Atom)
സിബു,
ReplyDeleteഇന്നാണു് ഈഷ്വായുടെ സുവിശേഷത്തിന്റെ ഇതുവരെയുള്ള എല്ലാ ലേഖനങ്ങളും വായിച്ചതു്. വളരെ നന്നായിരിക്കുന്നു.
ഐസക് അസിമോവ് ബൈബിളിന്റെ ചരിത്രപശ്ചാത്തലത്തെപറ്റി ഒരു പുസ്തകം എഴുതിയിട്ടുണ്ടു്. പേരു മറന്നുപോയി. കണ്ടിട്ടുണ്ടോ?
- ഉമേഷ്