2007-04-08

ചുള്ളിക്കാടും ബൈബിളും

ചുള്ളിക്കാടന്‍ കവിതയിലെ ബൈബിള്‍ സാന്നിദ്ധ്യം ശ്രദ്ധിക്കാതിരിക്കാനാവില്ല. പണ്ട്‌, ആറീസി കാലഘട്ടത്തില്‍ ചുള്ളിക്കാടിന്റെ 18 കവിതകള്‍, ഗസല്‍, അമാവാസി എന്നിവയില്‍ കണ്ട ക്രൈസ്തവബിംബങ്ങളെ ഞാന്‍ എഴുതിവച്ചിരുന്നു. അതാണിവിടെ. ചുള്ളിക്കാട് ബ്ലോഗിലെത്തിയ ഈ വിശുദ്ധവാരത്തില്‍ തന്നെയല്ലേ തന്നെ ഇത് പോസ്റ്റ് ചെയ്യാനുള്ള ഏറ്റവും നല്ല സമയം.

വ്യക്തിയുടെ ദുരിതങ്ങളേയും അവസാനനാശത്തേയും അവതരിപ്പിക്കുന്ന ബിംബങ്ങള്‍കൊണ്ട്‌ സമ്പന്നമാണ് ബൈബിള്‍. അതുതന്നെയായിരിക്കണം ചുള്ളിക്കാടിന്റെ ദുരിതകല്‍പ്പനകള്‍ക്ക് ബൈബിള്‍ കൂട്ടായത്‌. പുതിയനിയമത്തിലെ ക്രിസ്തുവില്‍ ഒതുങ്ങിനില്‍ക്കുന്നു മിക്കവാറും എല്ലാം. അതിനുപുറത്തുള്ള, ഹവ്വ, ജോബ്, യോഹന്നാന്‍ എന്നിവരെയും ആചാരങ്ങളായ കുര്‍ബാന, കുമ്പസാരം എന്നിവയും അപൂര്‍വ്വമായി കാണാം. ഇവരില്‍, ‘ജോബ്’-ലെ രണ്ട്‌ വരികള്‍(7:3) ചുള്ളിക്കാ‍ട് വിവര്‍ത്തനം ചെയ്തിരിക്കുന്നത്‌ എത്രമനോഹരമായാണ്:

“വ്യര്ത്ഥമാസങ്ങള് എനിക്ക് അവകാശമായ് വന്നു;
കഷ്ടരാത്രികള് എനിക്ക് ഓഹരിയായിത്തീര്ന്നു.“

മലയാളത്തിലെ ഏറ്റവും ആധുനികഭാഷ ഉപയോഗിക്കുന്ന ബൈബിളായ കെസിബിസിയുടെ മലയാളം ബൈബിളില്‍ ഈ വരികള്‍ കാണൂ:
“ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെ രാവുകളും എനിക്ക്‌ ലഭിച്ചിരിക്കുന്നു”

ആരെങ്കിലും ഇനി ബൈബിളിന്റെ ആധുനികമലയാളം എഡിഷന്‍ ചെയ്യാനൊരുമ്പെടുന്നെങ്കില്‍ നിര്‍ബന്ധമായും സമീപിക്കേണ്ടയൊരാള്‍ ചുള്ളിക്കാട്‌ തന്നെയാണ് :)

10 comments:

  1. ചുള്ളിക്കാടും ബൈബിളും

    ReplyDelete
  2. എവിടെ ജോണ്‍ എന്ന കവിതയേക്കാള്‍ ബൈബിള്‍ ഭിംഭങ്ങള്‍ ഉപയോഗിച്ച മറ്റൊരു
    കവിതയുമില്ല. അതിമനോഹരമായ സമന്വയമാണിത്‌

    ReplyDelete
  3. ചുള്ളിക്കാടിന്റെ സൂര്യകാന്തി എന്ന ബ്ലോഗ് കണ്ടില്ലേ ?

    ReplyDelete
  4. ഗന്ധര്‍വരേ, ഞാ‍നിത്‌ കമ്പൈല്‍ ചെയ്യുന്ന കാ‍ലത്ത് എനിക്കാ മൂന്നു പുസ്തകങ്ങളുമേ കിട്ടിയിരുന്നുള്ളൂ. ‘എവിടെ ജോണ്‍?’ കണ്ടിരുന്നെങ്കിലും അതൊരു ഫോട്ടോസ്റ്റാറ്റായായിരുന്നു എന്നാണോര്‍മ്മ. എന്തായാലും അത്‌ കയ്യിലില്ലാതെ പോയി.

    ചുള്ളിക്കാ‍ട് 2000-ല്‍ എല്ലാകവിതകളും കൂടി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ എന്നപേരിലിറക്കിയിട്ടുണ്ടെന്ന്‌ ഇപ്പോഴാണ് അറിഞ്ഞത്. സംഘടിപ്പിക്കണം. ഈ കൊച്ചുറിസര്‍ച്ച്‌ പൂര്‍ണ്ണമാക്കണം.

    പയ്യാ.. ഞാനത്‌ കണ്ടിരുന്നു. അതുതന്നെയാണ് പൊടിപിടിച്ചുകിടന്നിരുന്ന ആ കടാലാസ് കഷണങ്ങളെത്തു് ഡിജിറ്റലാക്കാന്‍ തോന്നിച്ചത്‌.

    ReplyDelete
  5. സിബു മതസൌഹാര്‍ദത്തിന്റെ ഒരു ഹസ്തദാനം സ്വീകരിക്കൂ..

    ഹാപ്പി ഈസ്റ്റര്‍.

    മനു

    ReplyDelete
  6. നല്ല ഇടയനു സ്തുതി. നിങ്ങള്‍ക്കു സമാധാനം..
    സിബുവിനും, കുടുംബത്തിനും,ഈസ്റ്റര്‍ ആശംസകള്‍

    ReplyDelete
  7. ചുള്ളിക്കാടിന്റെ ബ്ലോഗ് എവിടെപ്പോയി? കഴിഞ്ഞയാഴ്ചയോ മറ്റോ നോക്കിയിരുന്നു. ഇപ്പോഴത് കാണാനില്ല. balachandranchullikkad.blogspot.com ല്‍ ക്ലിക്കുമ്പോള്‍ ‘The requested URL was not found on this server’ എന്ന് വരുന്നു!!!!

    ReplyDelete
  8. http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82/%E0%B4%87%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%AC%E0%B5%8D/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%82_7

    ഇതു ചുള്ളിക്കാടിന്‍റെ പരിഭാഷയല്ലല്ലോ..

    ReplyDelete
  9. ശരിയാണല്ലോ.. കെസിബിസിയുടെ ബൈബിൾ മാത്രമായിരുന്നു എനിക്ക് റഫറൻസ് ആയി ഉണ്ടായിരുന്നത്. തിരുത്തിന് നന്ദി.

    ReplyDelete