പറ്റിച്ചേ.. :)
എനിക്ക് ഉത്തരങ്ങളധികമൊന്നും അറിയാത്ത മറ്റൊരു ചോദ്യം മാത്രമാണിത്. പക്ഷെ, എന്റെ അഭിപ്രായത്തില്‍ കാര്യമായി ആരെങ്കിലുമൊക്കെ ഇതേ പറ്റി ചിന്തിക്കേണ്ടതുണ്ട്. അതു നടന്നാല് ബ്ലോഗുകള് ഇന്നത്തേതിന്റെ പതിന്മടങ്ങ് പോപ്പുലറാവും എന്നു തന്നെയാണെന്റെ വിചാരം. ഈ ഫീല്ഡില് പുതിയ ഇന്നവേഷന്സും ഉണ്ടാവും.
ഏവുരാനിട്ട പരസ്യങ്ങളാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ഏവൂരാന്‍ ചെയ്തപോലെ ഗൂഗിളിന്റെ കിറിനക്കല്‍ മാത്രമാണെനിക്കറിയാവുന്ന വഴി.
അതിനുമപ്പുറത്തേയ്ക്കൊന്ന് ചിന്തിച്ചാലോ.. എന്നിട്ട് ഇവിടെ എല്ലാവരുടെയും മുമ്പില്‍ അവതരിപ്പിക്കൂ. അതിനു പറ്റില്ലെങ്കില്‍ പ്രവര്‍ത്തിച്ചു കാണിച്ചാലും മതി :)
പല വ്യൂപോയിന്റില്‍ നിന്നും ആലോചിക്കാം - മനോരമയുടെ മുതല്‍ ഒരു സോഫ്റ്റ്വേര്‍ എഞ്ജിനിയറുടെ വരെ.
ഇതാണു ചില്ലു വേറേ വേണം, ചില്ലു വേറേ വേണം എന്നു സിബു നിലവിളിച്ചുകൊണ്ടു നടന്നതു്. “ബ്ലോഗില്‍ നിന്നു്” എന്നതു ഏവൂരാന്റെ പാതാളകരണ്ടിയില്‍ “ബ്ലോഗില്നിന്നു്” എന്നായതു കണ്ടില്ലേ? കോപ്പിയടിക്കുമ്പോള്‍ പൂജ്യം വീതിയുള്ള എന്തോ സാധനം നഷ്ടപ്പെടുന്നതുകൊണ്ടാണോ ഇതും? ജി-മെയിലിലെ സബ്ജക്റ്റിലും ഇതു കണ്ടിട്ടുണ്ടു്.
ReplyDeleteകാശുണ്ടാക്കാന്‍ വഴിയൊന്നും കാണുന്നില്ല. കമന്റെഴുതാന്‍ ഫീസു വാങ്ങിച്ചാലോ? അക്ഷരത്തെറ്റിനു ഫൈനടിച്ചാലോ?
അല്ലെങ്കില്‍...
==================
നവോദയയുടെ മുന്നിലൊരു തീവണ്ടി വന്നു നിന്നു. ഞാന്‍ അമ്മയോടു ചോദിച്ചു:“അങ്ങോട്ടോ ഇങ്ങോട്ടോ?” .... ==================
അരവിന്ദന്റെ “അങ്ങോട്ടോ ഇങ്ങോട്ടോ” - പൊട്ടിച്ചിരിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്യുന്ന കഥ. വെറും അഞ്ചു രൂപാ മാത്രം. ഇവിടെ ഞെക്കൂ. മാസ്റ്റര്‍കാര്‍ഡ്, വിസ, പേയ്‌പാല്‍ (ഭ്രാന്തിപ്പശുവിന്റെ പാല്‍ അല്ല) എന്നിവ സ്വീകാര്യം....
ബ്ലോഗിലൂടെ കാശുണ്ടാക്കുന്ന കാര്യം ഒന്നുകൂടി ആലോചിച്ചിട്ടു പറയാം.
ReplyDeleteഇവിടെ ഖത്തറില്‍ അഭൂതപൂര്‍വ്വമായി വളര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോളിയം മേഖലയിലെ സപ്പോര്‍ട്ട് സര്‍വ്വീസസ് സെക്റ്ററില്‍ നിക്ഷേപിക്കാന്‍ താല്പര്യമുള്ളവരുണ്ടെങ്കില്‍ എന്നെ കോണ്ടാക്റ്റ് ചെയ്യുക. 20% വാര്‍ഷിക വരുമാനം പ്രതീക്ഷിക്കാം. നിക്ഷേപത്തുകയ്ക്ക് ഗ്യാരണ്ടി നല്‍കിക്കൊണ്ടുള്ള ഈ പദ്ധതി നിങ്ങള്‍ ബൂലോഗര്‍ക്ക് മാത്രമുള്ള എന്റെ ഈസ്റ്റര്‍ സമ്മാനമായി കരുതിക്കോളൂ... (കമ്പനി നല്‍കുന്ന ഗ്യാരണ്ടിയാണ് ഉദ്ദേശിച്ചത്. എന്റെ വകയല്ല)