2006-03-26

സ്ത്രീധനത്തിന്റെ സാധുത

അറേഞ്ച്ഡ്‌ മാരേജ്‌, സ്ത്രീ-പുരുഷസമത്വം, സ്ത്രീധനമില്ലായ്മ എന്നിവ ഒരേസമയം ശരിയാകാമോ?

അറേഞ്ച്ഡ്‌ മാരേജില്‍ അപരിചിതരായ രണ്ടു വ്യക്തികളും രണ്ട്‌ കുടുംബങ്ങളുമാണ്‌ പങ്കുകാരാവുന്നത്‌. സ്ത്രീ-പുരുഷസമത്വം ശരിയാണെങ്കില്‍ വിവാഹത്തിനുമുമ്പ്‌ അവരൊരുപോലെ റിസോഴ്സസ്‌ മേശമേല്‍ വയ്ക്കുന്നതാണതിന്റെ ശരി. അപ്പോള്‍ വരന്‌ ജോലിയുണ്ട്‌, വധുവിനില്ലെങ്കില്‍, പങ്കിലുള്ള വ്യത്യാസം നികത്താനായി വധുവിന്റെ കുടുംബത്തിന്‌ ഒരു ഫിക്സഡ്‌ ഡെപോസിറ്റ്‌ നല്‍കേണ്ടിവരുന്നു. അതായത്‌ സ്ത്രീധനം. ഈക്വാലിറ്റി ഇല്ലാത്ത അവസ്ഥയില്‍ പശുവിനെ വാങ്ങുമ്പോള്‍ ഉടമസ്ഥന് അതിന്റെ വിലകൊടുക്കും പോലെ പുരുഷധനമാവും കൊടുക്കേണ്ടിവരിക.

ഇന്നത്തെ കാലത്ത്‌, ഏതാണ്ടൊരുപോലെയുള്ള സാമ്പത്തിക ശേഷിയും വിദ്യാഭ്യാസയോഗ്യതയും ഉള്ളവര്‍തമ്മിലാണ്‌ വിവാഹമെങ്കില്‍, വരനും വധുവും തമ്മിലുള്ള വരുമാനം/ആസ്തി എന്നിവയിലുള്ള വ്യത്യാസം ഉണ്ടാക്കുന്നത്‌ അവരുതമ്മിലുള്ള പ്രായവ്യത്യാസം മാത്രമാവും.

ലൌ മാരേജിലോ, വിവാഹശേഷമോ, രണ്ടുപേരും തമ്മിലുള്ള വ്യക്തിബന്ധത്തിനാണ്‌ മുന്‍തൂക്കം എന്നുള്ളത്‌ കൊണ്ട്‌ സമ്പത്തികവ്യത്യാസങ്ങളൊന്നും കാര്യമല്ല താനും.

പ്രവചനം: ഭാവിയില്‍ സമ്പത്തിക ഉദ്പാദനത്തിന്റെ കാര്യത്തിലുള്ള സ്ത്രീ പുരുഷ വ്യത്യാസം കുറയും. എന്നല്‍ പ്രണയം, ഡേറ്റിംഗ് എന്നീ വഴിയിലൂടെയുള്ള വിവാഹങ്ങള്‍ സിഗ്നിഫിക്കന്റ് ആവുന്നത്‌ അകലെയാണ്. അങ്ങനെ സ്ത്രീകള്‍ അലങ്കാരവസ്തുക്കളോ വീട്ടുപകരണങ്ങളോ അല്ലെന്ന്‌ മനസ്സിലാക്കുന്ന സമുദായം സ്ത്രീകളുടെ സാമ്പത്തികമായ പൊട്ടന്‍ഷ്യല്‍ തിരിച്ചറിയുന്നതോടെ സ്ത്രീധനസമ്പ്രദായം ഇനിയും പച്ചപിടിക്കും(അല്ലാതെ പഴഞ്ചനായ എതിരന്‍ :) പറയുമ്പോലെ പുതിയ തലമുറ ഈവിള്‍ ആയതിനാലല്ല സ്ത്രീധനസമ്പ്രദായം പ്രചരിക്കുന്നത്‌‌)

ഈ തിയറി താഴെ പറയുന്നവ എക്സ്പ്ലേന്‍ ചെയ്യുന്നു:

1. എന്തുകൊണ്ട് സ്ത്രീധനസമ്പ്രദായം (പൈസ, ഭൂമി, സ്വര്‍ണ്ണം, കാറ്‌ ഒക്കേയും ഉള്‍പ്പെടും) എല്ലാ സമുദായങ്ങളിലും പടര്‍ന്നുപിടിക്കുന്നു.
2. ക്രിസ്ത്യന്‍ സമുദായത്തില്‍ സ്ത്രീധനം എന്തുകൊണ്ട് ആദ്യമേ നടപ്പിലായി.
3. എന്തുകൊണ്ടാണ് കഴിഞ്ഞ 50-60 വര്‍ഷങ്ങള്‍ക്കുള്ളിലാണ് സ്ത്രീധനം എന്ന ഏര്‍പ്പാട് കാര്യമായി വര്‍ദ്ധിച്ചത്‌.

4 comments:

 1. സ്ത്രീധനം കൂടി വരും എന്ന് വെച്ചാ? കൊടുക്കുന്ന പൈസയുടെ അളവു കൂടുമെന്നോ അതോ കൂടുതല്‍ അളുകള്‍ അത് കൊടുക്കുമെന്നോ?

  സ്ത്രീധനം ഒരു ലോവര്‍ സ്റ്റ്രാറ്റാ ഓഫ് ദ സൊസൈറ്റിയില്‍ വളരെ കഷ്ടം അല്ലേ? ഇത് പൈസയുള്ളവരുടെ ഏര്‍പ്പാട് പാവപ്പെട്ടവരും തുടരുമ്പോള്‍ അത് വളരെ തെറ്റായ കാര്യം ആവുന്നു എന്ന് തന്നെ തോന്നുന്നു. ചൊവ്വാദോഷം സ്ത്രീധന കൊണ്ട് മാറ്റാം എന്ന് കേട്ടിട്ടുണ്ട്. സ്ത്രീധനത്തിനു പകരം വെക്കാന്‍ ഒന്നും കണ്ട് പിടിച്ചിട്ടല്ലല്ലോ?

  ReplyDelete
 2. ഇപ്പോഴുള്ള മെയ്ന്‍ പ്രശ്നം, സ്ത്രീധനം കൊടുക്കുന്നവര്‍ക്കോ വാങ്ങുന്നവര്‍ക്കോ ഈ തിയറി അറിയില്ല എന്നതാണ്. അതിനാല്‍ ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു.

  ReplyDelete
 3. ഇഞ്ചീ ഞാനത്‌ ക്ലാരിഫൈ ചെയ്തു. നന്ദി. സ്ത്രീധനസമ്പ്രദായം പച്ചപിടിക്കും എന്നാണ് ഉദ്ദേശിച്ചത്‌. സ്ത്രീധനം ഒരു എക്കണോമിക് ഫിലോമിന ആണ് എന്നാണ് പറഞ്ഞുവരുന്നത്‌. താഴെക്കിടയിലുള്ളവര്‍ക്ക്‌ അന്നന്നത്തെ ആഹാരത്തിന് പാര്‍പ്പിടത്തിന് ഒക്കെ മുട്ടില്ലേ അതുപോലെ തന്നെ വിവാഹത്തിന്റെ കാര്യവും. ഈ എക്കണോമിക്ക് ഫിലോമിനയുടെ കാരണം ഈക്വാലിറ്റി എന്ന സോഷ്യല്‍ അവേര്‍നസ്സും. എന്തായാലും സ്ത്രീധനം എന്നൊന്നുള്ളതുകൊണ്ട്, സ്ത്രീകള്‍ക്ക്‌ പൈസസമ്പാദിക്കാന്‍ സാധിക്കും എന്ന അവബോധം ഇല്ലാതാവും എന്ന്‌ എനിക്ക്‌ തോന്നുന്നേ ഇല്ല.

  സന്തോഷേ, എക്കണോമിക്സില്‍ പീ‌എച്ച്‌ഡി എടുക്കണ്ട കോരന് തെങ്ങുകേറ്റം എന്ന തൊഴില്‍ എന്തുമാത്രം ലുക്കറേറ്റിവ് ആണ് എന്ന് അറിയാന്‍. ഇതൊക്കെ സമുദായവും മനുഷ്യനും ഇന്റ്യൂട്ടീവ് ആയി മനസ്സിലാക്കുന്നതാണ്, ചെയ്തുപോകുന്നതാണ്. തിയറി ഒക്കെ പിന്നീട് ആ സ്വഭാവം എക്സ്പ്ലേന്‍ ചെയ്യാനുള്ളതും.

  ReplyDelete