2004-09-21

കേരളം, ബുദ്ധന്‍, ക്രിസ്തു, ശങ്കരന്‍ - മറുപടികള്‍

(original article)

പ്രത്യേകിച്ചൊരു ഓര്‍ഡറില്‍ അല്ലാതെ മറുപടികള്‍‍:

ബുദ്ധനെ 'തികഞ്ഞ നാസ്തികന്‍' എന്നു വിളിക്കുന്നതേതാണ്ട്‌ കോണ്‍ഗ്രസല്ലാത്തവനെ കമ്മ്യൂണിസ്റ്റ്‌ എന്നു വിളിക്കും പോലെയാണ്‌.

spiritual enlightenment ആണ്‌ പരമപ്രധാനം; ഈശ്വരസങ്കല്‍പ്പങ്ങള്‍ അതിന്‌ സഹായിക്കുന്നേ ഇല്ല; പകരം ജ്ഞാനോദയത്തിനാഗ്രഹിക്കുന്നവരെ ഡിസ്റ്റ്രാക്റ്റ്‌ ചെയ്യുകയാണിവ ചെയ്യുന്നതെന്ന പക്ഷക്കാരനായിരുന്നു ബുദ്ധന്‍. അല്ലാതെ ഈശ്വരനുണ്ടെന്നോ ഇല്ലെന്നോ പറയാന്‍ ബുദ്ധന്‍ മെനക്കെട്ടിട്ടില്ല.

മാവേലിയുടെ വേഷപ്പകര്‍ച്ച സാന്താക്ലോസില്‍ നിന്നാണെന്നാണ്‌ എന്റെ വാദം.. രണ്ടുപേരും ആണ്ടിലൊരിക്കാല്‍ ടൂറിസ്റ്റ്‌ വിസയെടുത്ത്‌ എത്തുന്നവരാണല്ലോ :)

മാവേലിയില്‍ നിന്നും വ്യത്ര്യസ്തമായി ശങ്കരരൂപം ക്ഷേത്രച്ചുമരുകളില്‍ കാണാനാവും: ഉദാഹരണം തൃശ്ശൂര്‍ വടക്കുന്നാഥന്‍. ഇനി അതെവിടേനിന്നെന്നാണെന്ന്‌ തീര്‍ച്ചയായും അന്വേഷിക്കെണ്ട വിഷയമാണ്‌.

കേരളത്തിന്റെ 300AD മുതല്‍ 800AD വരെയുള്ള ചരിത്രവും ചരിത്രരേഖകളുടെയും കാര്യം കഷ്ടമാണ്‌ - പറയാന്‍ മാത്രം അധികമൊന്നുമില്ല. (അതുകൊണ്ടാണല്ലോ എന്നേപ്പോലുള്ള മെനച്ചുകെട്ടല്‍ ടീംസ്‌ ഓരോന്നുണ്ടാക്കുന്നത്‌ :) അതാണെങ്കിലും, 300-400AD-ക്ക് ശേഷം ക്രിസ്ത്യാനികള്‍ കേരളത്തില്‍ ഉണ്ട്‌ എന്ന്‌ ഏകദേശം ഉറപ്പാണ്‌. [കേരള-ക്രിസ്ത്യാനി ചരിത്രം. റോമന്‍ കാത്തോലിക്‌ അച്ചനാണ്‌ ഇതെഴുതുന്നതെങ്കിലും, പാരമ്പര്യവും ചരിത്രവും വേര്‍തിരിച്ചു പറയാന്‍ കക്ഷി ശ്രമിക്കുന്നുണ്ട്‌. വേണ്ടവര്‍ക്കങ്ങനെയും വായിക്കാം.] ഇനിയും, 800-ാ‍ം ആണ്ടില്‍ കാലടിഭാഗത്തെ ക്രിസ്ത്യാനികളുടെ എണ്ണമെത്ര എന്നു ചോദിച്ചാല്‍ ഉടയതമുപുരാന്‍ പോലും കൈമലര്‍ത്തും. എങ്കിലും ശങ്കരന്‍ ജനിക്കുന്നതിനു 400 വര്‍ഷം മുമ്പുമുതലേ കാലടി പ്രദേശത്ത്‌ ക്രിസ്ത്യാനികള്‍ എന്നൊരു ജാതി ഉണ്ടായിരുന്നു എന്നു മാത്രം പറയാം. പത്തു പന്ത്രണ്ട്‌ തലമുറകള്‍ക്ക്‌ വേണ്ടകാലമാണല്ലോ അത്‌.

സൂ.. 300AD-യ്ക്ക്‌ മുമ്പ്‌ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടി അവരുടെ എണ്ണം ഇന്നത്തെ കേരളത്തിലെ യൂദന്മാരുടെ എണ്ണത്തിന്റെ അത്രയേ വരുമായിരുന്നുള്ളൂ എന്നാണ്‌ ഉദ്ദേശിച്ചത്‌. വളച്ചു കെട്ടിയെഴുതി വടിയായി :( സൂ പറഞ്ഞതു തന്നെയാണ് എന്റെ തികച്ചും വ്യക്തിപരമായ നിഗമനം: ബുദ്ധനോളം വരില്ല മറ്റാരും; ബുദ്ധന്‍ പറഞ്ഞതുതന്നെയാണ് വര്‍ഷങ്ങളായി നാം പിന്നേയും പിന്നേയും കേട്ടുകൊണ്ടിരിക്കുന്നത്.

പെരിങ്ങോടര്‍ പറഞ്ഞപോലെ, A -> B, A -> C, so B ~ C ശരിയാവാം അല്ലാ‍യിരിക്കാം. തിയറികളേക്കാള്‍ പ്രധാനം തെളിവുകള്‍ക്കാണ്. കേരള നാമചരിത്രം നമ്മള്‍ പുല്ലൂ‍രാന്‍ എഴുതി വായിച്ചില്ലേ അതുപോലെ റിഗറസായ തിയറികളും തെളിവുകളും ആണെന്റെ സ്വപ്നം.

ശങ്കരന്റെ വാദപ്രതിവാദങ്ങളെ പറ്റി വായിച്ചിട്ട്‌ അധികമൊന്നും മുന്നോട്ട്‌ പോകാന്‍ പറ്റിയില്ല. ലോജിക്കിലും ഫിലോസഫിയിലും വേണ്ടാത്ത ഒരു അഭ്യാസമായി തോന്നി. വായിച്ചു മനസ്സിലാക്കാന്‍ പറ്റിയവര്‍ ക്ഷമാശീലര്‍; അവര്‍ ദൈവത്തെ കാണും :)

ശങ്കരനുമായി വാദത്തില്‍ തോറ്റ 8000 ജൈനസന്യാസിമാരെ (അതോ ബൗദ്ധന്മാരോ) പാണ്ടിരാജാക്കന്മാര്‍ തലവെട്ടിയതായി വായിച്ചിട്ടുണ്ട്‌. മൊത്തം പരിപാടികള്‍ അത്യാവശ്യം തറയായിരുന്നെന്ന്‌ ഊഹിക്കാം.

1 comment:

  1. മാവേലിയുടെ കാര്യം പറഞ്ഞതുകൊണ്ടുമാത്രം-

    'കേരളത്തിന്റെ സാംസ്കാരിക ചരിത്രം' എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് ഓണവും ഐതിഹ്യങ്ങളും അസ്സിറിയയില്‍ നിന്നും വന്നു എന്നാണ്. അസ്സിറിയായിലുള്ള നിനിവേയിലെ രാജാവയിരുന്നു ബലി. അസ്സിറിയയില്‍ നിന്നും തമിഴകത്തേയ്‍ക്കു കുടിയേറിപ്പാര്‍ത്ത ദ്രാവിഡന്‍മാര്‍ ഓണം തുടങ്ങിവെച്ചു. പിന്നീട് വിഷ്ണുപൂജ പച്ചപിടിച്ചപ്പോള്‍ വിഷ്ണു മഹാബലിയെ പാതാളത്തിലേയ്‍ക്കു ചവിട്ടിത്താഴ്‍ത്തിയതായി കഥ രൂപാന്തരപ്പെട്ടു. പത്താം നൂറ്റാണ്ടു വരെ ഓണം തമിഴ്‍നാട്ടിലും ആഘോഷിച്ചിരിന്നുവത്രെ.

    ReplyDelete