2018-04-12

കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രം

* അന്ന് ഇന്ത്യ എന്ന വാക്കുകൊണ്ട് അർഥമാക്കുന്ന ഇന്നത്തെ ഇന്ത്യയല്ല; പേർഷ്യ മുതൽ ഇന്തോനേഷ്യവരെയുള്ള സ്ഥലങ്ങളെ അപ്പാടെ വിളിച്ചിരുന്ന പേരാണ് ഇന്ത്യ.

* തോമാസിൻ്റെ പ്രവർത്തനങ്ങൾ എന്ന പുസ്തകത്തിലെ രാജ്യവും രാജാവും പേർഷ്യയിൽ ആണ്.

* ക്രിസ്തുമതത്തിൽ നിന്ന് പിരിഞ്ഞ് മാണിച്ചേയൻ വിശ്വാസങ്ങൾ പിന്തുടർന്നിരുന്നവരാണ് അവർ. അവർക്ക് തോമ തന്നെയാണ് മാണി.

* ഇന്നത്തെ 'മാണി' എന്ന പേര് അതിൽ നിന്നാണ്.

300കൾ: പേർഷ്യൻ ക്രിസ്ത്യാനികൾ കേരളത്തിൽ താമസമാക്കുന്നു. അവർ അവരെ തന്നെ തോമാ ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നു.

500കൾ: ഈ മാണിച്ചേയൻ ക്രിസ്ത്യാനികൾ പേർഷ്യയിൽ നിന്നുള്ള നെസ്റ്റോറിയൻ സഭയുടെ സ്വാധീനത്തിൽ ആവുന്നു.

* 1000AD ന് മുമ്പുള്ള കുരിശുകളിലെ ആലേഖനം സുറിയാനിയല്ല; മധ്യകാല പേർഷ്യൻ ലിപിയായ പഹ്‌ലാവി ആണ്.

700കൾ: ക്നാനായി തോമായുടെ നേതൃത്ത്വത്തിൽ കൂടുതൽ ക്രിസ്ത്യാനികൾ കേരളത്തിൽ എത്തുന്നു.

* ക്രിസ്ത്യൻ ജീനുകൾക്ക് ബ്രാഹ്മണരുടേയും മുസ്ലീംകളുടേയും ജീനുകളുമായുള്ള സാമ്യം ഇത് കാണിക്കുന്നു. ബ്രാഹ്മണരുടേയും മുസ്ലീമുകളുടെയും ജീനുകൾ തമ്മിൽ അധികം ചേർച്ചയില്ല താനും. ഇത് ശരിയാവണമെങ്കിൽ ക്രിസ്ത്യാനികളിൽ നിന്ന് ഇരുവിഭാഗങ്ങളിലേയ്ക്കും പല കാലങ്ങളായി ജീനുകൾ പോയിട്ടുണ്ടാവണം.

* അതായത് ബ്രാഹ്മണർ ക്രിസ്ത്യാനികളാവുകയല്ല; മറിച്ച് ക്രിസ്ത്യാനികൾ നമ്പൂരിമാരാവുകയാണ് ചെയ്തിട്ടുള്ളത്.

800കൾ: പ്രബലരായ പല ക്രിസ്ത്യൻ കുടുംബങ്ങളും ബ്രാഹ്മണരാവുന്നു. ഇവരുടെ പിൻമുറക്കാരാണ് മാണിഗ്രാമം (മണിഗ്രാമമല്ല; മാണിച്ചേയനിലെ മാണി ആണ്) എന്ന വൻവ്യാപാരശൃംഖല നടത്തിയിരുന്നത്.

* കണ്ണൂര് മുതൽ വേണാട് വരെ ചെമ്പുതകിട് പട്ടയങ്ങൾ (വീര രാഘവപട്ടയം, തരിസാപള്ളി ശാസനങ്ങൾ) കൊടുത്തിരിക്കുന്നത് ക്രിസ്ത്യാനി കച്ചവടക്കാർക്കാണ്.

* പേർഷ്യയിലും മറ്റും ഖാലീഫയുടെ അധികാരത്തിൻ കീഴിലാവുന്നു. അവിടെ സുറിയാനി സഭകൾ ശക്തിപ്രാപിക്കുന്നു.

* കൂടുതൽ സിറിയൻ ക്രിസ്ത്യാനികൾ കേരളത്തിൽ എത്തുന്നു.

1000-കൾ: കേരളത്തിലെ സഭകളുടേയും ഭാഷ സുറിയാനി ആവുന്നു. എല്ലാവരും സ്വയം തോമാ ക്രിസ്ത്യാനികൾ എന്ന് തന്നെ വിളിക്കുന്നു.

1500-കൾ യൂറോപ്യരുടെ ആഗമനം; ഒരു വിഭാഗം സുറിയാനികൾ റോമൻ കത്തോലിക്കരാവുന്നു

* തെക്കൻ കേരളത്തിലെ നമ്പൂതിരി ശതമാനം 0.5% ആണ്. അതേസമയം വടക്കൻ കേരളത്തിലെ മുസ്ലീം ശതമാനം 40%-നടുത്ത് വരും. അതുകൊണ്ട് നമ്പൂതിരികൾ മുസ്ലീം ആയി മതമാറിയതുകൊണ്ട് ഇത് സംഭവിക്കില്ല.

* അതേസമയം കണ്ണൂരും മറ്റും പ്രബലമായ ക്രിസ്ത്യൻ പ്രദേശങ്ങളായിരുന്നു. എന്നാൽ ഇന്ന് അവരെ കാണാനുമില്ല.

*അതുകൊണ്ട് ടിപ്പുവിൻ്റെ കാലത്തോ അതിനുമുമ്പോ സുറിയാനി ക്രിസ്ത്യാനികൾ വലിയതോതിൽ ഇസ്ലാമിലേയ്ക്ക് മാറിയിട്ടുണ്ട്.

1600-1700കൾ വടക്കൻ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ഇസ്ലാം മതത്തിലേയ്ക്ക് മാറുന്നു.

--
റഫറൻസ്:
https://books.google.co.uk/books?id=pntcAAAAcAAJ
http://elanjippoovu.blogspot.com/2013/06/blog-post.html

2018-04-10

ക്രിസ്ത്യാനികൾ എവിടെ?

തെക്കൻ കേരളത്തിലെ നമ്പൂതിരി ശതമാനം 0.5% ആണ്. അതാണോ വടക്കൻ കേരളത്തിലെ മുസ്ലീം ശതമാനം? നമ്പൂതിരി മുസ്ലീം ആയതാണ് അവിടത്തെ വലിയ ഡെമോഗ്രാഫിക്സ് വ്യത്യാസം എന്നത്  കഥ മാത്രം.

പകരം അന്വേഷിക്കേണ്ടത് അവിടത്തെ ക്രിസ്ത്യാനികൾ എവിടെ പോയി എന്നാണ്. വടക്കും തെക്കും തമ്മിൽ ക്രിസ്ത്യാനികളെ മാത്രം തടയുന്ന മലകളും മരുഭൂമികളും ഉണ്ടായിരുന്നില്ല. അപ്പോൾ വടക്ക് ഇത്ര ക്രിസ്ത്യൻ പോപ്പുലേഷൻ വ്യതിയാനം എങ്ങനെ ഉണ്ടായി? (ആനക്കാമ്പൊയിൽ-പാലാ ഫാസ്റ്റിൽ എല്ലാ ആഴ്ചയും 'നാട്ടിൽ' പോകുന്നവരെ കണക്കിലെടുത്തിട്ടില്ല)

അതേസമയം കണ്ണൂര് മുതൽ വേണാട് വരെ ചെമ്പുതകിട് പട്ടയങ്ങൾ കൊടുത്തിരിക്കുന്നത് ക്രിസ്ത്യാനികൾക്ക്. അതുപോലെ കണ്ണൂരിൽ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന മാണിഗ്രാമം എന്ന കൺഗ്ലാമറേറ്റ്. ഇവരൊക്കെ എവിടെ?

ടിപ്പുവന്ന് നിരങ്ങിപ്പോയപ്പോൾ കണ്ണനൂര് ശേഷിച്ചത് രണ്ട് കല്ല് മാത്രം എന്നാണ് ചരിത്രം.

--
സുറിയാനി ക്രിസ്ത്യാനികൾക്കും മുമ്പുള്ള കേരളത്തിലെ പേർഷ്യൻ മാണിച്ചേയൻ ക്രിസ്ത്യാനികളുടെ ഒരു ലെയറിനെ പറ്റി പഹ്‌ലാവി ലിപി വായിച്ച് ബെർണ്ണൽ സായിപ്പെഴുതുന്നു:

https://books.google.co.uk/books?id=pntcAAAAcAAJ