2008-08-23

ഒതപ്പൊന്നു വായിച്ചപ്പോൾ

ഫെമിനിസത്തിൽ താൽപര്യമുള്ളവർ, ക്രിസ്ത്യൻ ചരിത്രത്തിൽ താൽപര്യമുള്ളവർ - പ്രത്യേകിച്ചും തൃശ്ശൂർ ക്രിസ്ത്യാനികൾ, സ്ത്രീയുടേയും പുരുഷന്റേയും സ്ഥാനം ഒരു ദാമ്പത്യത്തിൽ എന്താണ്‌  എന്നൊക്കെ വണ്ടറടിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.

spoiler alert: ഈ  നോവലിലെ മർമ്മപ്രധാനമായ പലകാര്യങ്ങളും ക്ലൈമാക്സും താഴെ പറയുന്നുണ്ട്‌. അതുകൊണ്ട്‌ സസ്പെൻസ്‌ കളയാതെ ഈ പുസ്തകം വായിക്കണമെന്നുള്ളവർ ദയവായി ഇവിടെ വച്ച്‌ നിറുത്തുക.

















- കഥ വളരെ ഫാസ്റ്റാണ്‌; ആക്ഷൻ പാക്ക്ഡ്‌ ആണ്‌. അതുകൊണ്ട്‌ തന്നെ വളരെ റീഡബിൾ ആണ്‌.

- നായകകഥാപാത്രമായ കരീക്കൻ നല്ല ഒരു സൃഷ്ടിയായി തോന്നി. ആദ്യന്തം അയാളുടെ കോൺഫ്ലിക്ട്സ്‌ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

- മർഗരീത്ത എന്ന നായികയും നന്ന്‌; എന്നാൽ കരീക്കനോടൊപ്പം വരില്ല. കാരണം, ആദ്യം മർഗരീത്തയുടെ മനോവ്യാപാരങ്ങൾ വിവരിച്ചിരുന്നുവെങ്കിലും പിന്നെ പിന്നെ അതില്ലാതായി. മർഗരീത്തയുടെ പ്രവർത്തനങ്ങൾ മാത്രമേ കാണുന്നുള്ളൂ. മർഗരീത്ത എൻലൈറ്റെൻമന്റ്‌ പ്രാപിച്ചതിനാലാകം അത്‌ എന്നു വിചാരിക്കാനേ പറ്റുന്നുള്ളൂ.

- കഥയുടെ ഒരു രംഗം വരുമ്പോൾ ബൈബിളിലെ ക്രിസ്തുവിന്റെ ജനനത്തിനു പാരഡിയായി എല്ലാം സ്ത്രീകഥാപാത്രങ്ങളെ വച്ച്‌ അവതരിപ്പിച്ചിരിക്കുന്നു. അടുത്തു തന്നെ ലന്തൻബത്തേരിയും വായിച്ചതുകൊണ്ട്‌ ഇത്‌ എഴുത്തുകാരുടെ ഒരു സ്ഥിരം നമ്പറാണോ എന്നു തോന്നിപ്പോയി. മാതാവ്‌, യൗസേപ്പിതാവ്‌, യോഹന്നാൻ, മൗനിയാവുന്ന സഖറിയ, 3 രാജാക്കാന്മാർ എന്നിവർക്കൊക്കെ ബദലുകളുണ്ട്‌.

- 'കന്യക ഗർഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിച്ചു' എന്ന ബൈബിൾ കഥയ്ക്ക്‌ സമാനമായി ഒരു കന്യാസ്ത്രീ ഗർഭം ധരിച്ച്‌ ഒരു കുഞ്ഞിനെ പ്രസവിക്കുന്നിടത്തോളം പോകുന്ന ഒരു കഥ

- ഫെമിനിസത്തിന്റെ ഉദാത്ത മാതൃകയായി കന്യാമറിയത്തെ കാണിക്കുന്ന ഐഡിയ വളരെ ഇഷ്ടമായി. ഈ ഫെമിനിസം എന്നൊക്കെ പറയുന്നതിന്‌ പത്തുരണ്ടായിരം വർഷം പഴക്കമുണ്ടന്നേ എന്ന ലൈൻ.

- പുരുഷന്റെ ഇന്ററസ്റ്റ്‌ ആത്യന്തികമായി സമൂഹത്തിലാണ്‌ എന്നും സ്ത്രീയുടേത്‌ സ്വന്തം(?) കുട്ടികളിലും ആണ്‌ എന്ന്‌ അവതരിപ്പിക്കുന്നു.

- ഇവർ തമ്മിൽ ലക്ഷ്യത്തിൽ വ്യത്യാസമുള്ളതുകൊണ്ട്‌, സ്ത്രീക്ക്‌ എൻലൈറ്റൻമന്റുണ്ടാവുന്ന കാലത്ത്‌, ദാമ്പത്യം ഇന്നുകാണുമ്പോലെയൊന്നും ആയിരിക്കില്ല - അതിന്‌ ഭാവി തന്നെ ഉണ്ടാവാനിടയില്ല - എന്ന്‌ ദ്യോതിപ്പിക്കുന്നു..

- പൊതുവെ നോവൽ സ്ത്രീപക്ഷപാതിയാണ്‌ - ആൺവില്ലന്മാർ കുറച്ചുണ്ടെങ്കിലും, സ്ത്രീകളെല്ലാം നല്ലവരാണ്‌. എന്നാൽ അതേസമയം നല്ല ആണുങ്ങളും വേണ്ടുവോളം ഉണ്ട്‌ട്ടോ.

8 comments:

  1. അല്ലാ, ഈ ഒതപ്പു് എന്നു പറഞ്ഞാൽ എന്താ? :)

    ReplyDelete
  2. അപ്പൊ ഇത് വായിക്കണമെങ്കിൽ ഇനി ബൈബിളും വായിക്കണാ?

    ReplyDelete
  3. ഇഞ്ചിയുടെ ചോദ്യം തന്നെ: അധികം ബൈബിള്‍ ബാക്ഗ്രൌണ്ടു് ഇല്ലാത്തവര്‍ക്കു് വായന ബുദ്ധിമുട്ടാവുമോ?

    ReplyDelete
  4. വായിച്ചിരുന്നു ഇഷ്ടപ്പെട്ടു.

    മാറ്റാത്തിയും ആലാഹയുടെ പെണ്മക്കളും പുതുരാമായണവും ആയ്ക്കോട്ടെ ഇനി സിബുവിന്റെ വായന. ;)

    ReplyDelete
  5. അയ്യോ അങ്ങനെയൊന്നുമില്ല. ബൈബിൾ കഥകൾ പരിചയമുണ്ടെങ്കിൽ, തൃശ്ശൂർക്കാരനാണെങ്കിൽ, ക്രിസ്ത്യാനി ആചാരങ്ങൾ പരിചയമുണ്ടെങ്കിൽ ഒക്കെ കഥ കുറേകൂടി രസിച്ചു വായിക്കാം എന്നു മാത്രം.

    സു, ആലാഹയുടെ പെണ്മക്കളും മാറ്റാത്തിയും വായിച്ച്ചിട്ടുണ്ട്‌. ആലാഹയുടെ പെണ്മക്കൾ വളരെ ഇഷ്ടപ്പെട്ടിരുന്നു. കഥ ഏതാണ്ടൊക്കെ നല്ല ഓർമ്മയും ഉണ്ട്‌. എന്നാൽ മാറ്റാത്തിയെ പറ്റി ഒരു ഓർമ്മയും കിട്ടുന്നില്ല. എന്താണ്‌ പുതുരാമായണം? കുടുംബം മുഴുവൻ നാട്ടിലായി, കുറച്ചുനാൾ വീട്ടിലൊറ്റയ്ക്കായതുകൊണ്ടാണ്‌ വായന നടന്നത്‌. ഇനി എന്തെങ്കിലും വായിക്കണമെങ്കിൽ 10 മാസം കൂടി കാത്തിരിക്കണം; ഉമേഷ്‌ ആ പുസ്തകം വാങ്ങിച്ചു കൊണ്ടുവന്ന്‌ വായിക്കാൻ തരികയും വേണം :)

    ReplyDelete
  6. ലൂസിയുടേം ബ്രിജിത്താമ്മയുടേം കഥയാണ് മാറ്റാത്തി. ലൂസീം ബ്രിജിത്താമ്മേം, ബ്രിജിത്താമ്മേം ലൂസീം അങ്ങനെ പോകും കഥ. പുതുരാമായണം, രാമായണത്തിലെ ചില കഥാപാത്രങ്ങളെ വെച്ച് ഓരോ കഥകളാണ്. ശൂർപ്പണഖ, മന്ഥര, സീത.... ഏഴോളം കഥകൾ. രാമായണകഥകൽ വീണ്ടും പറയുമ്പോൾ എന്നാണ് തലക്കെട്ടിലുള്ളത്.

    ഇവിടെ ഒക്കെയുണ്ട്. പക്ഷെ സിബുവിന് കിട്ടണമെങ്കിൽ ഉമേഷ്ജി കനിയണം അല്ലേ?

    ReplyDelete
  7. ഇന്നലെപ്പറയാൻ മറന്നു. ഒരു പുസ്തകം കൂടെ എന്റടുത്തുണ്ട്. സാറാ ജോസഫിന്റെ. ഒടുവിലത്തെ സൂര്യകാന്തി. അത് പത്ത് - പന്ത്രണ്ട് കഥകളാണ്.

    ReplyDelete
  8. സു, അതിവിടെയുണ്ട്‌. ഞാൻ വായിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. ഞാൻ പറഞ്ഞില്ലേ അടുത്ത ഓഗസ്റ്റ്‌ ആവണം ഇനി എന്തെങ്കിലും വായിക്കാൻ.

    ReplyDelete