2005-11-18

മീനും വെളിച്ചെണ്ണയും

മീന്‍കഴിക്കാതിരുന്നാല്‍ ആയുസ്സുകൂടും വെളിച്ചെണ്ണ കഴിച്ചാല്‍ സിദ്ധി കൂടും എന്നൊക്കെ പറയുന്നതില്‍ ഏനിക്കത്ര വിശ്വാസം പോരാ. എന്റെ അമ്മാമമാരും അപ്പാപ്പന്മാരും എല്ലാദിവസവും മീന്‍കൂട്ടനും ഞായറാഴ്ച പോത്തിറചിയും കൂട്ടി ദീര്‍ഘായുസ്സുള്ളവരായി.

അതായത്‌ കഴിക്കാതിരിക്കലും, മിതത്വയും രണ്ടാണ്‌: വിഷമാണ്‌ കഴിക്കാന്‍ പാടില്ലാത്തത്‌; മിതത്വം അമൃതിനും വേണം.

നാടും കൂടും വിട്ട്‌, ഈശ്വര വിശ്വാസമില്ലാതെ, മേലനങ്ങി പണിയാതെ നടന്നിട്ട്‌, മനുഷ്യന്‍ ചത്തുപോകുന്നതിന്‌ മീനിനേയും ചോറിനേയും കുറ്റം പറയുന്നത്‌ തവളയെ കുറിച്ച്‌ പഠനം നടത്തിയ ഒരു ഗവേഷനേപ്പോലെയാണ്‌ - കേട്ടില്ലെങ്കില്‍ കേട്ടോളൂ:

ഈ ഗവേഷകന്‍ ഒരു തവളയെ മേശപ്പുറത്ത്‌ വച്ച്‌ മേശമേലൊന്ന്‌ കൊട്ടി. തവള ചാടി. പിന്നെ, നിഷ്കരുണം തവളയുടെ ഒരു കാലു മുറിച്ചു; മേശപ്പുറത്തു വച്ചു; മേശപ്പുറത്ത്‌ കൊട്ടി; തവള ചാടി. അങ്ങനെ രണ്ടാമത്തെ കാലു മുറിച്ചു മൂന്നാമതെ കാലുമുറിച്ചു. അപ്പോഴൊക്കെ തവള ചാടി. അവസാനം നാലാമത്തെ കാലു മുറിച്ചു; അല്‍ഭുതം തവള ചാടിയില്ല. ഗവേഷകന്‍ പുസ്തകത്തില്‍ ഇങ്ങനെ എഴുതി അടിയില്‍ രണ്ടുവരവരച്ചു: 'നാലുകാലും ഇല്ലെങ്കില്‍ തവളയ്ക്ക്‌ ചെവി കേള്‍ക്കില്ല'

ഇനി ഞാന്‍ പറഞ്ഞത്‌ കൂട്ടാക്കണ്ട.. ഇത്തവണത്തെ നാഷണല്‍ ജ്യോഗ്രഫിക്‌ എടുത്തൊന്നു മറിക്കൂ.

മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ഞാന്‍ ചെയ്യുന്നു എന്നിതിനര്‍ത്ഥമില്ലാട്ടോ.. ഞാനീ പുതുമകള്‍ക്കും സ്വാതന്ത്ര്യത്തിനും എന്റെ ജീവിതത്തില്‍ നിന്നും കുറേ വര്‍ഷങ്ങളെണ്ണിക്കൊടുത്തുകൊണ്ടിരിക്കുന്നു എന്നു മാത്രം.

പീഢനം

ഇത്തരം സംഭവങ്ങളില്‍ അങ്ങേ അറ്റത്തെ അമര്‍ഷവും നാണക്കേടും നമുക്കെല്ലാവര്‍ക്കും ഉണ്ട്. എങ്കിലും അതൊന്നും ക്രിയേറ്റീവും കണ്‍സ്രക്റ്റീവും ആയ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഉണ്ടാക്കാന്‍ മാത്രം നമ്മളെ വളര്‍ത്തുന്നില്ലല്ലോ..

ഇതാ എന്റെ 2 സെന്റുകള്‍:

1) ഒരു പസിഫിസ്റ്റ് അപ്രോച്ച്‌: ഗൂഗിള്‍ ബേസ് വച്ച്‌ ഇത്തരം സംഭവങ്ങളെ ട്രാക്ക്‌ ചെയ്യുന്ന ഒരു ഡാറ്റാബേസ്. അതില്‍ ഭരിച്ചിരുന്ന പാര്‍ട്ടി, സ്ഥാപനം, പ്രമുഖ വ്യക്തികള്‍, കേസന്വേഷണം നടത്തുന്നവര്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ വേണം.

2) ഏക്റ്റിവിസ്റ്റ് അപ്രോച്ച്‌: ഒരു റിട്ടയര്‍ ചെയ്ത ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാക്കും വക്കീലമാര്‍ക്കും കൂടി ഇത്തരം പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഇഫക്ടീവ് ആയി റിയാക്റ്റ് ചെയ്യാന്‍ വേണ്ടി ഒരു ഇന്‍ഷൂരന്‍സ് പദ്ധതി. പെപ്പര്‍ സ്പ്രേ മുതല്‍ കരാട്ടേ ക്ലാസ് വരെ ഇവര്‍ക്ക്‌ നടത്താം. പെണ്‍കുട്ടികളുള്ള എല്ലാവീട്ടില്‍ നിന്നും 50 രൂപ മാസം എന്തായാലും പിരിയും..

3) ഒരു മിലിറ്റന്റ് അപ്രോച്ചും ആവാം: ബാങ്കുകാര്‍ക്ക്‌ ഗുണ്ടകളാവാമെങ്കില്‍, ഒരു സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ക്ക്‌ കൂടി ഒരു ഗുണ്ടാസംഘത്തെ പോറ്റിയാലെന്താണ്...