പിന്മൊഴിയോളം എളുപ്പമായിരുന്നില്ല ഒന്നും. ഏതെങ്കിലും ഫീഡ് റീഡര്‍ വഴി വായിക്കാനാണെങ്കില്‍ പല ബ്ലോഗുകളും ഇന്നും പുതിയബ്ലോഗറിലേയ്ക്ക് അപ്ഡേറ്റ് ചെയ്തിട്ടില്ല. മാത്രവുമല്ല, അതിലൂടെ കമന്റുകള്‍ വരാന്‍ അരമണിക്കൂര്‍ മുതല്‍ അരദിവസം വരെ എടുക്കാം.
മറ്റൊരു വഴി പോള്‍ കാണിച്ചു തന്നിരുന്ന co.mment.com ആണ്. കമന്റ് ഫീഡിനേക്കാള്‍ ഭേദമാണ് അത് എങ്കിലും, അതിനും കമന്റുകളെത്താന്‍ താമസമുണ്ട്. മാത്രവുമല്ല കമന്റ് മെയിലിന്റെ ടൈറ്റില്‍ പിന്മൊഴ എന്നിങ്ങനെ കണ്ടാല്‍ മനസ്സിലാവാത്ത രീതിയിലാണ് അത് കിട്ടുക.
അതുകൊണ്ട്, പിന്മൊഴി സബ്സ്ക്രൈബ്ചെയ്ത് ആവശ്യമുള്ളതിനെ ഒഴിച്ച് ബാക്കിയെല്ലാം ഫില്‍റ്ററിട്ട് ഒരു ജിമെയില്‍ ലേബലില്‍ ആര്‍ക്കൈവ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആണ് ഏറ്റവും പ്രായോഗികമായ വഴി എന്നു തോന്നുന്നു. എന്റെ ജിമെയില്‍ ഫില്‍റ്ററുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:
ചിത്രം 1: ആദ്യത്തെ പേജ്
|
ചിത്രം 2: കണ്‍ഫര്‍മേഷന്‍ പേജ് |
ഫില്‍റ്ററുകളിടാന്‍ പലവഴികളില്‍ ഒന്നുമാത്രമാണിതെന്നും കൂടി ഓര്‍മ്മിപ്പിക്കുന്നു.
ഇനി ചിത്രകാരന്‍ പറഞ്ഞതുപോലെ പല കമന്റ് അഗ്രിഗേറ്ററുകളുടെ ഒരു നെറ്റ്വര്‍ക്ക്ഉണ്ടാക്കിയാല്‍ എല്ലാവര്‍ക്കും ആവശ്യത്തിന് ഫ്രീഡമുള്ളതും എന്നാല്‍ ഒന്നുംനഷ്ടമാവാത്തതും ആരേയും അലോരസപ്പെടുത്താത്തതും ആയ ഒന്ന് സാധ്യമാണ്. ഇതാണ് ഞാന്‍മനസ്സില്‍ കാണുന്ന ചിത്രം: (ചിത്രകാരന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച് ആദ്യചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനു ശേഷമുള്ളതാണ് ഈ ചിത്രം.)
ഓരോവായനക്കാരനും ഏതെങ്കിലുമൊരു കമന്റഗ്രിഗേറ്ററിലോ അല്ലെങ്കില്‍ഒന്നില്‍കൂടുതലെണ്ണത്തിലോ ചേരാം. ഓരോ ബ്ലോഗറും തന്നെ ബ്ലോഗിന്റെ കാറ്റഗറി ഏതെന്ന്‌സ്വയം തീരുമാനിച്ച് അതിന്റെ ഇമെയില്‍ ഐഡിയിലേയ്ക്ക് കമന്റുകള്‍ തിരിച്ചുവിടുക.പിന്മൊഴി പോലെ ഒരു വന്‍കിട സെറ്റപ്പ് ബാക്കിയുള്ള അഗ്രിഗേറ്ററുകള്‍ക്ക്‌ആവശ്യമില്ല. കൈപ്പള്ളി ആള്‍ട്ട്മൊഴിയില്‍ ചെയ്തതുപോലെ ചെയ്യേണ്ടകാര്യമേ ഉള്ളൂ. അതെങ്ങനെയാണ് എന്ന് കൈപ്പള്ളി വിശദീകരിച്ചാല്‍ സന്തോഷം. മാത്രവുമല്ല, കവിതാമൊഴിയും ശാസ്ത്രമൊഴിയും, കൈപ്പള്ളിയും ഏവൂരാനും അല്ലാതെ വേറേ ആരെങ്കിലും ചെയ്യണം എന്നാണ്എന്റെ ആഗ്രഹം. അപ്പോള്‍ ആവശ്യത്തിന് കാര്യങ്ങളില്‍ ഒരു ഡിസെന്റ്രലൈസേഷന്‍ ഉണ്ടാവും;അതും എല്ലാവര്‍ക്കും നല്ലതേ ആവൂ.
കവിതയെ പറ്റി സംസാരിക്കുന്നത് കേള്‍ക്കാന്‍ താത്പര്യമില്ലെങ്കില്‍, ശാസ്ത്രമൊഴിയും പലവകയും പ്രത്യേകം സബ്സ്ക്രൈബ് ചെയ്യുക. അങ്ങനെയൊന്നുമില്ലാത്തവര്‍ കമന്റുകള്‍ അവരുടെ ബ്ലോഗിന്റെ തരത്തിനനുസരിച്ച് കവിതാമൊഴിയിലേക്കോ, പലവകയിലേയ്ക്കോ മറ്റോ ഫോര്‍വേഡ് ചെയ്യുക. ഇന്നത്തെ പിന്മൊഴി തന്നെ സബ്സ്ക്രൈബ് ചെയ്യുക. ഓരോ മൊഴിക്കൂട്ടവും ഏതൊക്കെ ബ്ലോഗുകളില്‍ നിന്നുള്ള കമന്റുകള്‍ സ്വീകരിക്കണം എന്നത് ആ മൊഴിക്കൂട്ടത്തിന്റെ രീതിക്കനുസരിച്ച് അത് നടത്തുന്നവര്‍ തീരുമാനിക്കുക. എന്നാല്‍ ആരൊക്കെ ആ മൊഴിക്കൂട്ടത്തില്‍ സബ്സ്ക്രൈബ് ചെയ്ത് വായിക്കാന്‍ എത്തും എന്നതില്‍ ഒരു നിബന്ധനയും പാടില്ല. അതേസമയം വായിക്കാനെത്തുന്നവര്‍ക്ക് മെയിലയക്കാന്‍ അനുവാദം പാടില്ല. ചുരുക്കത്തില്‍ ഓരോ മൊഴിക്കൂട്ടവും ഒരു മെയിലിംഗ് ലിസ്റ്റല്ല; റീഡിംഗ് ലിസ്റ്റ് ആയിരിക്കും.
ഈ സെറ്റപ്പ് ഒരുവിധമായിക്കഴിഞ്ഞാല്‍ പിന്നെ, ഇന്നത്തെ പിമൊഴി, ബ്ലോഗര്‍മാരില്‍ നിന്നുള്ള കമന്റുകള്‍ സ്വീകരിക്കരുത് (ചിത്രകാരന്‍ മുന്നോട്ടുവച്ച ഒരു നല്ല നിര്‍ദ്ദേശമാണിത്). പകരം ഏതെങ്കിലും ഒരു സ്പെഷലൈസ്ഡ് മൊഴിക്കൂട്ടത്തില്‍ നിന്നുമാത്രമേ മെയിലെടുക്കാവൂ. അല്ലെങ്കിലത് പലവകയെ പാരവയ്ക്കലാവും. അപ്പോള്‍ ഒരാള്‍ക്ക് കവിതാസംവാദം വേണ്ട പലവക മതി എന്ന് പറയാനാവില്ല.
കൂടാതെ, പിന്മൊഴിയുടെ ഉദ്ദേശം ഒരു സാധാരണ മലയാളം ബ്ലോഗര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ കമന്റുകളും എത്തിച്ചുകൊടുക്കുക മാത്രമാണെന്നതും മറക്കാതിരിക്കുക.