- ചെറിയവിലയ്ക്ക് ചെറിയ അളവ് ഭക്ഷണം തരുന്നു. ഉദാഹണത്തിന് ഒരു കഷണം കപ്പ പുഴുങ്ങിയതിന്, കോപ്പയിലെ കഞ്ഞി എന്നിവയ്ക്ക് 2 രൂപ, സിംഗിള്‍ ഓമ്പ്ലേറ്റ് 5 രൂപ, എന്നുവയ്ക്കൂ. അതുകൊണ്ട് കസ്റ്റമര്ക്ക് പല വിഭവങ്ങളും രുചിച്ചുനോക്കാന് സാധിക്കുന്നു.
- ഭക്ഷണം ചെറിയ ചെറിയ പാത്രങ്ങളിലാക്കി, ഒരു കാര്ട്ടില് വച്ച് ഉന്തിക്കൊണ്ട് നടക്കുകയാണ് വെയ്റ്റര്മാര് ചെയ്യൂന്നത്. ഓരോന്നും നോക്കിക്കണ്ട് അല്പം സാമ്പിളും നോക്കി ഇഷ്ടമാണെങ്കില് എടുത്താല് മതി.
- ബുഫേ റെസ്റ്റോറന്റിലെ പോലെ അവിടേയ്ക്ക് പോയി എടുക്കേണ്ട. എല്ലാം കുഞ്ഞുകുഞ്ഞു പാത്രങ്ങളിലാക്കി ടേബിളിലേയ്ക്ക് വരുന്ന അനുഭവം.
- മൂക്കുമുട്ടേ കഴിക്കാന് താത്പര്യമില്ലാത്ത സാധാരണക്കാരന് ബുഫേയുടെ ഒരു എക്സ്പീരിയന്സ് അതിനേക്കാള് കുറഞ്ഞതുകയ്ക്ക്; അതും സീറ്റില് നിന്നെണീറ്റ് പോകാതെ, എല്ലാം ഒരു പാത്രത്തിലിട്ട് അവിയല് പരുവമാക്കാതെ.
- അല്പം എന്തെങ്കിലും കഴിക്കുന്നവനും ഇവിടെ വന്ന് കുറഞ്ഞവിലയ്ക്ക് കുഞ്ഞു പ്ലേറ്റ് ബിരിയാണി 5 രൂപയ്ക്ക് കഴിച്ചുപോകാം.
- സാധാരണ റെസ്റ്റോറന്റിലേതില് നിന്നുംവ്യത്യസ്തമായി ഭക്ഷണം ഓഡര്ചെയ്ത് കാത്തിരിക്കേണ്ട. വന്നിരിക്കുമ്പോള് തന്നെ, അടുത്തുകൂടെ പോകുന്ന കാര്ട്ട് നിറുത്തി അതിലുള്ളത് കഴിച്ച് തുടങ്ങാം.
- റെസ്റ്റോറന്റ് നടത്തുന്നയാള്‍ക്ക് ഒരു ബുഫേ റെസ്റ്റോറന്റിനേക്കാള്‍ കാര്‍ട്ടു് ഉന്തുന്ന വെയ്റ്റര്‍മാരെ ജോലിക്കെടുക്കേണ്ടിവരും; കുഞ്ഞുപ്ലേറ്റുകളനവധി കഴുകാനും ആളുവേണം. ജോലിക്ക് ആളെക്കിട്ടാന്‍ താരതമ്യേന വലിയ തുകമുടക്കില്ലാത്ത നാട്ടില്‍ കോസ്റ്റ് വളരെ കൂടില്ല.
- എന്നാല്‍ അടുക്കളയില്‍ ഒരു ബുഫേ റെസ്റ്റോറന്റിലെ പണിയേ ഉള്ളൂ. സ്റ്റാന്റേഡ് ഐറ്റംസ് എല്ലാം മുന്‍കൂട്ടി ഉണ്ടാക്കി വയ്ക്കാം.
- സാധാരണ ഡിംസമില്‍ ഒരു മണിക്കൂര്‍ കൊണ്ടൊക്കെയേ എല്ലാ ഐറ്റംസും പ്രത്യക്ഷപ്പെടുകയുള്ളൂ. അപ്പോള്‍ ഭക്ഷണം കഴിക്കുമ്പോളുള്ള പരിണാമഗുപ്തി ബുഫേയിലെ പോലെ നഷ്ടപ്പെടുകയില്ല. ചപ്പാത്തിയും ബീഫ് ഫ്രൈയും കഴിച്ചിരിക്കുമ്പോഴാകും ബിരിയാണി കാര്‍ട്ട് ആവഴിക്ക് പോകുന്ന കാണുക. അഞ്ചുരൂപയല്ലേ ഉള്ളൂ; രണ്ടുസ്പൂണ്‍ ബിരിയാണികൂടി കഴിക്കാതെ പോകുന്നതെങ്ങനെ എന്നാലോചിക്കും.
Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts
2007-07-14
നമുക്കും വേണ്ടേ ഡിംസം
റെസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പാനുള്ള ഒരു ചൈനീസ് രീതിയാണ് ഡിംസം (‘ഹൃദയസ്പര്ശി’ എന്നാണത്രേ വാക്കിന്റെ അര്ഥം). അത് മലയാളിറെസ്റ്റോറന്റുകള്ക്കും അനുകരിക്കാവുന്ന ഒരു രീതിയാണെന്നാണ് താഴെ പറഞ്ഞുവരുന്നത്.
Subscribe to:
Posts (Atom)