അതുപോലെ തന്നെ, വലിയ ഡോക്യുമെന്റുകള്‍ ബ്ലോഗിലെഴുതുമ്പോള്‍ ഇത് വലിയ ഉപകാരമാണ്. പണ്ടത്തെ വെര്‍ഷനില്‍ നിന്നും ഇന്നത്തേതിന് എന്തൊക്കെ മാറ്റങ്ങള്‍ വന്നു എന്നറിയാന്‍ അതിലെ രണ്ട് വെര്‍ഷനുകള്‍ തമ്മില്‍ താരതമ്യപ്പെടുത്തി നോക്കിയാല്‍ മതി. ഒരു നോവലുമുഴുവനും ബ്ലോഗിലെഴുതിയ കുറുമാന്‍ ബ്ലോഗറിന്റെ കുഞ്ഞുവിന്‍ഡോ വച്ച് അതെങ്ങനെയാവും ചെയ്തിട്ടുണ്ടാവുക എന്ന് ഞാനെപ്പൊഴും ആലോചിക്കും.
ഇന്ന് ഇതിന് ലളിതമായൊരു പ്രതിവിധിയുണ്ട്. എഴുതാനുള്ളത് ആദ്യം http://docs.google.com എന്ന ഗൂഗിള്‍ ഡോക്യുമെന്റ് എഡിറ്ററില്‍ എഴുതുക. എന്നിട്ട് അതിലെ പബ്ലിഷ് ടാബില്‍ ഞെക്കി; പബ്ലിഷ് ടു ബ്ലോഗ് ക്ലിക്ക് ചെയ്യുക. അത്രയേ ഉള്ളൂ.
ആദ്യം ഉപയോഗിക്കുമ്പോള്‍ നമ്മുടെ ബ്ലോഗ് ഐഡിയും (ജിമെയില്‍ ഐഡി) പാസ്‌വേഡും ബ്ലോഗിന്റെ പേരും കൊടുക്കണം. ബ്ലോഗിന്റെ പേര് കൊടുക്കുന്നതില്‍ പ്രശ്നമുണ്ടെങ്കില്‍, ബ്ലോഗിന്റെ ഐഡി കൊടുക്കാം. ബ്ലോഗിലെ പോസ്റ്റുകള്‍ മാനേജ് ചെയ്യുന്ന സ്ഥലത്തെ പേജ് അഡ്രസ്സ് നോക്കിയാല്‍ ബ്ലോഗ് ഐഡി കിട്ടും. http://www2.blogger.com/posts.g?blogID=4783865 എന്നിങ്ങനെ ആയിരിക്കും അതിരിക്കുന്നത്. ഇതിലെ 4783865 ആണ് ബ്ലോഗ് ഐഡി.
ഈ രീതിക്ക് മറ്റു ഉപയോഗങ്ങളും ഉണ്ട്.
- ബ്ലോഗില്‍ ടേബിളുകളിടുക
- ചിത്രങ്ങളുടെ വലിപ്പം മാനേജ് ചെയ്യുക
- കളറിലും മറ്റുഫോര്‍മാറ്റിംഗിലുമുള്ള കൂടുതല്‍ കണ്ട്രോള്‍
- വലിയ എഡിറ്റിംഗ് വിന്‍ഡോ
- പാരഗ്രാഫ് സ്റ്റൈലുകള്‍
വേറേ ഒന്നാണ്, പലരൊരുമിച്ച് ഒരു പോസ്റ്റെഴുതാന്‍ ബ്ലോഗു് മുഴുവന്‍ എല്ലാ എഴുത്തുകാര്‍ക്കും തുറന്ന് കൊടുക്കേണ്ട കാര്യമില്ല എന്നത്. എഴുത്തുകാരെ എല്ലാവരേയും കൊളാബറേറ്റേഴ്സ് ആക്കുക. അവസാനം ബ്ലോഗിലേയ്ക്ക് പോസ്റ്റ് ചെയ്യുക.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ.. ഇതുവരെ കണ്ടപ്രശ്നങ്ങള്‍ ഇതൊക്കെയാണ്:
- ഡോക്യുമെന്റിന്റെ ടൈറ്റില്‍ ബ്ലോഗിന്റെ ടൈറ്റില്‍ ആവുന്നില്ല. അത് ബ്ലോഗില്‍ തന്നെ ചെന്നിടണം.
- ടാഗുകള്‍ ബ്ലോഗില്‍ തന്നെ ഇടണം
- അപ്‌ലോഡ് കോണ്‍ഫിഗറേഷന്‍ ഒരു ബ്ലോഗില്‍ നിന്നും മറ്റൊന്നിലേയ്ക്ക് മാറ്റാന്‍ പലതവണ ശ്രമിക്കേണ്ടിവന്നു