2009-11-08
മാർക്കറ്റിൽ പറയേണ്ട നുണകൾ
ഒരു സർവീസോ സാധനമോ നന്നായാൽ അതിനു വാക്കാലോ എഴുതിയോ നല്ല റിവ്യൂ കൊടുക്കുക എന്നതാണ് സാധാരണ ചെയ്യുന്ന കാര്യം. സംഭവിക്കുന്ന കാര്യം, ആ റിവ്യൂ വായിച്ച് അതിന്റെ ഡിമാന്റ് കൂടും വിലകൂടും. അപ്പോ ഞാൻ വടിയായി. അതാണ് പറയുന്നത് മാർക്കറ്റ് എക്കോണമിയിൽ ഒരു എന്റർപ്രൈസ് മാർക്കറ്റിൽ നിന്ന് ഔട്ടാവാൻ തുടങ്ങിയാൽ മാത്രമേ അതിനെ പറ്റി നല്ലത് പറയാവൂ എന്ന്. ഇല്ലാത്തപ്പോഴൊക്കെ അത് എന്തിലൊക്കെ നന്നാവാനുണ്ട് എന്നു മാത്രം പറയുക. ഇത് വെറും ഹൈപ്പോതെറ്റിക്കലായ കാര്യമല്ല; മകളുടെ ടെന്നീസ് ടീച്ചറും പ്രീസ്കൂൾ ടീച്ചറും ഫീസ് കൂട്ടിയത് ഞങ്ങൾ മാർക്കറ്റിനു നിരക്കാത്ത രീതിയിൽ സംസാരിച്ചു നടന്നതുകൊണ്ടാണെന്നു മൂന്നുതരം.
Subscribe to:
Post Comments (Atom)
Good lesson, I am shopping around for a music teacher :-)
ReplyDelete